ആറ്റുകാൽ ഉത്സവ പരി​പാടി​കൾക്കു ഇന്ന് തുടക്കമാകും ; മ​മ്മൂ​ട്ടി​ ഉദ്ഘാടനം ചെയ്യും

ആ​റ്റു​കാ​ൽ​ ​പൊ​ങ്കാ​ല​ ​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള​ ​ക​ലാ​പ​രി​പാ​ടി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം ​ഇന്ന് വൈ​കി​ട്ട് 6.30​നാ​ണ് പത്മശ്രീ മമ്മൂട്ടി ​ഉ​ദ്ഘാ​ട​നം ചെയ്യും.​ ​ഇന്ന് ആരംഭമാകുന്ന പൊങ്കാല മഹോത്സവം 21 വ്യാഴം വരെ പത്ത് ദിവസത്തെ ഉത്സവമായാണ് നടക്കുക. 20നു ആണ് ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല.

രാ​വി​ലെ​ ​തന്നെ കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​ത​ല​സ്ഥാ​ന​ത്ത് ​എത്തുന്ന ​ ​മ​മ്മൂ​ട്ടി​ ​ഉ​ച്ച​വ​രെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മ​റ്റ് ​ചി​ല​ ​പ​രി​പാ​ടി​ക​ളിലും ​ ​പ​ങ്കെ​ടു​ക്കും.എ​റ​ണാ​കു​ള​ത്ത് ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​മ​ധു​ര​ ​രാ​ജ​യു​ടെ​ ​സെ​റ്റി​ൽ​ ​നി​ന്നാ​ണ് ​മ​മ്മൂ​ട്ടി​യു​ടെ​ ​വ​ര​വ്. ആ​റ്റു​കാ​ൽ​ ​ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ​ ​ഉ​ത്സ​വ​ ​ക​ലാ​പ​രി​പാ​ടി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​ന​ത്തി​ന് ​ശേ​ഷം​ ​സ​ന്ധ്യ​ ​ക​ഴി​ഞ്ഞ് ​മ​മ്മൂ​ട്ടി​ ​കൊ​ച്ചി​യി​ലേ​ക്ക് ​മ​ട​ങ്ങും.​ ​റോ​ഡ് ​മാ​ർ​ഗ​മായിരിക്കും അദ്ദേഹത്തിന്റെ ​ ​മ​ട​ക്ക​യാ​ത്ര.

ഫെ​ബ്രു​വ​രി​ 15​ന് ​എ​റ​ണാ​കു​ള​ത്ത് ​മ​ധു​ര​ ​രാ​ജ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​കും. ഉ​ദ​യ​കൃ​ഷ്ണ​യു​ടെ​ ​ര​ച​ന​യി​ൽ​ ​വൈ​ശാ​ഖ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​ധു​ര​രാ​ജ​ ​വി​ഷു​വി​നാ​ണ് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. മ​ധു​ര​ ​രാ​ജ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം​ ​ഫെ​ബ്രു​വ​രി​ ​പ​തി​നേ​ഴ് ​മു​ത​ൽ​ ​ഖാ​ലി​ദ് ​റ​ഹ്മാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഉ​ണ്ട​യു​ടെ​ ​അ​വ​സാ​ന​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണ​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​ജോ​യി​ൻ​ ​ചെ​യ്യും. ഇ​നി​ ​ഇ​രു​പ​ത് ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​ഉ​ണ്ട​യ്ക്ക് ​അ​വ​ശേ​ഷി​ക്കു​ന്ന​ത്.​ ​വ​യ​നാ​ട്,​ ​മൈ​സൂ​ർ,​ ​ഛ​ത്തീ​സ്‌​‌​‌​ഗ​ഡ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ചി​ത്രീ​ക​ര​ണം.

Comments are closed.