എറണാകുളത്തെ CPIM സ്ഥാനാര്‍ത്ഥിയാകാന്‍ റിമയില്ല !

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും ഇടത് സ്ഥാനാര്‍ത്ഥിയായി നടി റിമ കല്ലിങ്കല്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. വനിത മതില്‍ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഈ പ്രചരണം വ്യാപിച്ചത്. എറണാകുളത്ത് സിനിമാ താരങ്ങളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ആലോചിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നതോടെ അത് റിമയാണെന്ന് പലരും ഉറപ്പിച്ചു. പക്ഷേ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് റിമ തന്നെ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അതൊക്കെ വെറുതെ പറയുന്നതുമാണെന്നായിരുന്നു സ്ഥാനാര്‍ത്ഥി വാര്‍ത്തയെക്കുറിച്ച് റിമയുടെ പ്രതികരണം. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, റിമയ്ക്കു പുറമേ ആഷിഖ് അബു, നടന്‍ ശ്രീനിവാസന്‍ എന്നിവരുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

Comments are closed.