പിരിമുറുക്കം കുറയ്ക്കാൻ ചില മാര്‍ഗ്ഗങ്ങള്‍

കടുത്ത മാനസിക പിരിമുറുക്കം ഉള്ളപ്പോൾ അല്ലെങ്കിൽ വിപരീത സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോൾ, നിങ്ങൾ തിരക്കിലാവുന്നത് നല്ലതാണ്. ഇത് ശരിയായ ദിശയിൽ ഊർജത്തെ തിരിച്ചുവിടുന്നതിനും ദേഷ്യത്തെ നിയന്ത്രിക്കുന്നതിനും സഹായകമാവും.

ഹ്രസ്വകാലത്തേക്ക് ആയിരുന്നാലും ദീർഘകാലത്തേക്ക് ആയിരുന്നാലും പിരിമുറുക്കം കുറയ്ക്കുന്നതിന് ഉപകാരപ്രദമായ ചില വഴികളാണ് താഴെ പറയുന്നത്;

വ്യായാമം (Exercise)

വ്യായാമം ചെയ്യുമ്പോൾ, സുഖപ്രദമായ അനുഭവം പ്രദാനം ചെയ്യുന്ന, എൻഡോർഫിൻ ഹോർമോണുകൾ സ്വതന്ത്രമാക്കപ്പെടുന്നു. ഇത് നിങ്ങളുടെ മനോനിലയിൽ വ്യത്യാസമുണ്ടാക്കുന്നു. ഇതിനായി നിങ്ങൾ മണിക്കൂറുകൾ ചെലവാക്കേണ്ടതില്ല, വെറും 20 മിനിറ്റ് നേരത്തെ ജോഗിംങ്ങ്, നീന്തൽ അല്ലെങ്കിൽ മറ്റു വ്യായാമങ്ങൾ മതിയാവും.

സംഗീതം (Music)

സംഗീതത്തിന് പിരിമുറുക്കം കുറയ്ക്കാനുള്ള ശക്തിയുണ്ടെന്ന കാര്യം വളരെക്കാലം മുമ്പു മുതൽക്കേ അംഗീകരിക്കപ്പെട്ട കാര്യമാണ്. നല്ല ഒരു പാട്ട് നിങ്ങളുടെ മനസ്സ് ശാന്തമാക്കുക മാത്രമല്ല, നിങ്ങളുടെ ഹൃദയമിടിപ്പ് സാധാരണനിലയിലെത്തിക്കുകയും പിരിമുറുക്കം ഉണ്ടാക്കുന്ന ഹോർമോണുകളുടെ നില കുറയ്ക്കുകയും ചെയ്യും.

നൃത്തം (Dance)

നിങ്ങളുടെ വൈകാരിക പ്രകടനത്തിന്റെയും സൃഷ്ടിപരതയുടെയും ബഹിർഗമനമായി നൃത്തത്തെ കാണാൻ സാധിക്കും. ഇത് നിങ്ങളുടെ ഊർജത്തെ ആരോഗ്യകരമായ പാതയിലേക്ക് തിരിച്ചുവിടുന്നു. നിങ്ങളുടെ മനോനിലയെ ശാന്തമാക്കാൻ സഹായിക്കുന്ന എൻഡോർഫിൻ ഹോർമോണുകളും നൃത്തം ചെയ്യുന്നതിലൂടെ സ്വതന്ത്രമാക്കപ്പെടുമെന്ന കാര്യം മറക്കരുത്.

പുസ്തകങ്ങൾ (Books)

ഇഷ്ടപ്പെട്ട ഒരു പുസ്തകം, അത് നോവലോ കോമിക്കോ വാരികയോ എന്തുമാവട്ടെ, വായിക്കുന്നത് അനായാസത കൈവരിക്കാൻ ഏറ്റവും നല്ല ഒരു മാർഗമാണ്. ചിലർക്ക്, വായനയ്ക്ക് ഒപ്പം ഒരു കപ്പ് കാപ്പിയോ ചായയോ കൂടി ആയാൽ പിരിമുറുക്കം കുറയ്ക്കാൻ മറ്റൊന്നും വേണ്ടിവരില്ല!

അടിപൊളി വസ്ത്രധാരണം (Get dressed)

ജീൻസ്, കടുത്ത നിറത്തിലുള്ള ഒരു കുർത്ത, നന്നായി എംബ്രോയിഡറി ചെയ്ത ഒരു സാരി അല്ലെങ്കിൽ എന്തുമാവട്ടെ, ഇഷ്ടപ്പെട്ട വസ്ത്രം എടുത്ത് ധരിക്കുക. ഇഷ്ടവസ്ത്രം ധരിക്കുമ്പോൾ മനോനിലയിൽ മാറ്റമുണ്ടാവുകയും അത് നിങ്ങൾക്ക് പുതിയൊരു ഊർജം നൽകുകയും ചെയ്യും.

ഇഷ്ടവിനോദങ്ങൾ (Hobbies)

പിരിമുറുക്കം കുറയ്ക്കുന്നതിൽ ഇഷ്ട വിനോദങ്ങൾക്കുള്ള പങ്ക് ചെറുതല്ല. നിങ്ങൾക്ക് ഇഷ്ടമുള്ള വിനോദങ്ങളിൽ മുഴുകുക. ഒരു നീണ്ട ഡ്രൈവ്, പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക, പുതിയ ഉപകരണം അല്ലെങ്കിൽ പുതിയ ഭാഷ പഠിക്കുക, അങ്ങനെ എന്തും. ഇത് നിങ്ങളുടെ മനസ്സിനെ പിരിമുറുക്കത്തിൽ നിന്ന് വ്യതിചലിപ്പിക്കും എന്നു മാത്രമല്ല, നിങ്ങളുടെ വ്യക്തിത്വത്തിന്റെ പുതിയൊരു വശം കണ്ടെത്താൻ സഹായിക്കുകയും ചെയ്യും.

ദീർഘകാലം നീണ്ടുനിൽക്കുന്നതും ചികിത്സിക്കാത്തതുമായ പിരിമുറുക്കം ഉത്കണ്ഠാരോഗം, ഉറക്കമില്ലായ്മ, പേശീവേദന, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമായേക്കാം. നിങ്ങൾ, ദീർഘകാലമായി പിരിമുറുക്കത്തെ അഭിമുഖീകരിക്കുകയാണെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണേണ്ടതാണ്.

____________________________________________________________________________________________________________________________________
————————————————————————————————————————————

വ്യത്യസ്തമായ ഒരു ചിത്ര രചന

പിള്ളേര് ഇങ്ങനങ്ങോട്ട് വാശി പിടിച്ചാൽ എന്താ ചെയ്ക അല്ലേ 😂😂

Comments are closed.