സിനിമാ പ്രേമികളില്‍ ആകാംഷ നിറച്ച് വിനയന്‍റെ വെളിപ്പെടുത്തല്‍ ; മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു !!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലും സംവിധായകൻ വിനയനും ഒന്നിച്ചൊരു സിനിമ എന്നത് സിനിമാസ്വാദകരുടെ ദീര്‍ഘനാളത്തെ ഒരാഗ്രഹമാണ്. ഒടുവിലിതാ ആ ആഗ്രഹം സത്യമാകാന്‍ പോകുന്നു. വിനയൻ തന്നെയാണ് സോഷ്യൽ‌ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മോഹന്‍ലാലിനോട് രൂപസാദൃശ്യമുള്ള നായകനെ വച്ചാണ് വിനയന്‍ തന്‍റെ ‘സൂപ്പര്‍സ്റ്റാര്‍’ എന്ന സിനിമയൊരുക്കിയത്. അത് മോഹന്‍ലാല്‍ ആരാധകരെ ഏറെ ചൊടിപ്പിച്ചിരുന്നു. അതിനു ശേഷം ഇരുവരും തമ്മിൽ നിലനിന്ന ചെറിയ പിണക്കങ്ങളാണ് ഇരുവരും ഒന്നിച്ചൊരു സിനിമ വൈകിച്ചത്. തരാധിപത്യത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച വിനയന്‍ സിനിമ സംഘടനകളുടെ വിലക്ക് നേരിട്ട സംവിധായകന്‍ കൂടിയാണ്. മോഹൻലാലിനെ നായകനാക്കി ചിത്രം ഒരുക്കാൻ നേരത്തെയും പദ്ധതികൾ ഇട്ടിരുന്നെങ്കിലും പല കാരണങ്ങളാൽ അതു മുടങ്ങിപ്പോയിരുന്നു.

വിനയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്…..

ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്..
ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എൻെറ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിൻെ പേപ്പർ ജോലികൾ ആരംഭിക്കും..
വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…….

______________________________________________________________________________________________________
______________________________________________________________________________________________________

VISIT OUR YOUTUBE CHANNEL

Comments are closed.