കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണെങ്കിൽ ഒന്നേ പറയാനുള്ളൂ, നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ : ശബരിമലവിഷയത്തിൽ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ആദ്യമായി നിലപാട് തുറന്ന്‍ പറഞ്ഞു പൃഥ്വിരാജ് രംഗത്ത്. നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ടെന്നും ശബരിമലയെ വെറുതെവിട്ടുകൂടെയെന്നും എന്തിനാണ് ബുദ്ധിമുട്ടുണ്ടാകുന്നതെന്നും പൃഥ്വിരാജ് ചോദിക്കുന്നു.

‘ശബരിമല ദർശനത്തിനുപോയ സ്ത്രീകൾ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാൽ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണെങ്കിൽ ഒന്നേ പറയാനുള്ളൂ, നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ. അതിന്റെ പേരിൽ എന്തിനാണ് ഇത്രയും പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.’ പൃഥ്വിരാജ് ചോദിച്ചു.

പ്രായം കൂടുന്തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെടുകയാണെന്നും മതത്തിൽ തീരെ വിശ്വാസമില്ലന്നും പൃഥ്വിരാജ് പറഞ്ഞു. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് വിശ്വാസമെന്നും കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചിരുന്നതിനാൽ അത് ഇപ്പോഴും തുടരുന്നുവെന്നും പൃഥ്വി വ്യക്തമാക്കി.

സ്ത്രീവിരുദ്ധത ശരിയെന്ന തരത്തിൽ അവതരിപ്പിക്കാൻ താൻ തയ്യാറാകില്ലെന്നും പൃഥ്വി പറഞ്ഞു. ‘കഥാപാത്രം സ്ത്രീവിരുദ്ധൻ ആണെങ്കിൽ അയാളുടെ പെരുമാറ്റത്തിലും അതു കാണാൻ സാധിക്കും. പക്ഷേ, അതാണ് ശരിയെന്ന തരത്തിൽ അവതരിപ്പിക്കാൻ ഞാൻ തയ്യാറാകില്ല. അതാണ് ഹീറോയിസം എന്നു സമ്മതിച്ചു തരില്ല. ‘ പൃഥ്വിരാജ് പറഞ്ഞു.

Comments are closed.