ആദ്യഘട്ട സ്ക്രീനിംഗ് അവസാനിച്ചു ; ആരാകും മികച്ച നടനും നടിയും എന്നറിയാൻ ആകാംക്ഷയിൽ ആരാധകർ

കേരള സംസ്ഥാന അവാര്‍ഡ് ആദ്യഘട്ട സ്ക്രീനിംഗ് അവസാനിച്ചു.സിനിമാസ്വാദകർ ഏറെ ആകാംക്ഷയിൽ കാത്തിരിക്കുകയാണ് ആരാണ് മികച്ച നടനും ,നടിയും എന്നറിയാനായി

ഫഹദ് ഫാസിൽ(ഞാൻപ്രകാശൻ,വരത്തൻ,കാർബൺ)ജയസൂര്യ(ക്യാപ്റ്റൻ,ഞാൻമേരിക്കുട്ടി),ജോജുജോർജ്(ജോസഫ്),മോഹൻലാൽ(ഒടിയൻ,കായംകുളം കൊച്ചുണ്ണി)ദിലീപ്(കമ്മാരസംഭവം),സുരാജ് വെഞ്ഞാറമ്മൂട്(കുട്ടൻപിള്ളയുടെ ശിവരാത്രി)നിവിൻ പോളി(കായംകുളം കൊച്ചുണ്ണി),ടൊവിനോ തോമസ്(ഒരു കുപ്രസിദ്ധ പയ്യൻ,തീവണ്ടി,മറഡോണ,എന്റെ ഉമ്മാന്റെ പേര്) എന്നിവരാണു മികച്ച നടനുള്ള മത്സര രംഗത്തുള്ളത്.

മികച്ച നടി തെരെഞ്ഞെടുപ്പും കടുപ്പമേറിയതാണ് . മഞ്ജു വാരിയർ(ആമി,ഒടിയൻ)ഉർവശി(അരവിന്ദന്റെ അതിഥികൾ,എന്റെ ഉമ്മാന്റെ പേര്)അനു സിത്താര(ക്യാപ്റ്റൻ)സംയുക്ത മേനോൻ(തീവണ്ടി)ഐശ്വര്യ ലക്ഷ്മി(വരത്തൻ)എസ്തേർ(ഓള്) എന്നിവരാണ് മുഖ്യമായും മത്സര രംഗത്തുള്ളത്.ഇവർക്കു പുറമേ സമീപകാലത്തു ചലച്ചിത്ര രംഗത്തെത്തിയ ചില നടികളും പരിഗണനയിലുണ്ട്.

ഈ മാസം 28നോ മാർച്ച് ഒന്നിനോ അവാർഡ് പ്രഖ്യാപനം ഉണ്ടാകും.

Comments are closed.