സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിക്കണമെങ്കില്‍ വിട്ടുവീഴ്ച നിര്‍ബന്ധം : കനി കുസൃതിയുടെ വെളിപ്പെടുത്തൽ

സിനിമയില്‍ നിന്നും നിരവധി മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി കനി കുസൃതി. നല്ല വേഷങ്ങള്‍ ലഭിക്കുവാനായി ചില സംവിധായകര്‍ക്ക് വിട്ടുവീഴ്ച ചെയ്യണമായിരുന്നു, അവര്‍ക്ക് അത് നിര്‍ബന്ധമായിരുന്നു. അവരില്‍ നിന്നും രക്ഷപ്പെടാനായി അഭിനയം നിര്‍ത്തിയാലോ എന്ന് ചിന്തിച്ചിട്ടുണ്ട്. ബിനാലെ വേദിയില്‍ ഡബ്ല്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനവേദിയിലെ ചര്‍ച്ചയിലാണ് കനി തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വ്യക്തമാക്കിയത്.

പെണ്‍ശബ്ദങ്ങള്‍ ഉയര്‍ന്നുതന്നെ കേള്‍ക്കണം. മീടൂ മൂവ്‌മെന്റുകള്‍ സജീവമായതും ഡബ്ല്യുസിസി പോലുള്ള സ്ത്രീ സംഘടനകളുടെ ശക്തമായ ഇടപെടലുകളും സിനിമാമേഖലകള്‍ അടക്കമുള്ള പല സ്ഥലങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കാരണമായി. സിനിമയില്‍ അഭിനയിക്കണമെന്ന അതിയായ ആഗ്രഹവുമായാണ് ഈ മേഖലയിലേക്ക് കടന്ന് വരുന്നത്. എന്നാല്‍, നല്ല വേഷങ്ങള്‍ ലഭിക്കണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോള്‍ സിനിമയിലെ അഭിനയം തന്നെ നിര്‍ത്തിയാലോ എന്നുവരെ ആലോചിച്ചുപോയി.- കനി പറഞ്ഞു.

ശിക്കാർ,കേരള കഫെ, കോക്ക്‌ടെയില്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, നത്തോലി ചെറിയ മീനല്ല എന്നീ സിനിമകളില്‍ കനി കുസൃതി അഭിനയിച്ചിട്ടുണ്ട്.

Comments are closed.