മികച്ച നടനുള്ള പുരസ്കാരം ജയസൂര്യക്കും സൗബിനും ; മികച്ച നടി നിമിഷ സജയൻ
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും സൗബിൻ ഷാഹിറും പങ്കിട്ടു. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ സിനിമകളിലെ പ്രകടനം
ജയസൂര്യയെ പുരസ്കാരത്തിന് അര്ഹനാക്കിയപ്പോള് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ പ്രകടനമാണ് സൗബിനെ അവാർഡിന് അർഹനാക്കിയത്. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച നിമിഷ സജയനാണ് മികച്ച നടി.
മറ്റ് പുരസ്കാരങ്ങൾ: ജോജു ജോർജ് (സ്വഭാവനടൻ), സാവിത്രി ശ്രീധരൻ, (സ്വഭാവനടി), ശ്യാമപ്രസാദ് (സംവിധാനം- എ. സൺഡേ), മാസ്റ്റർ മിഥുൻ (ബാലതാരം), ഹരി നാരായണൻ (ഗാനരചയിതാവ്), വിജയ് യേശുദാസ് (ഗായകൻ), ശ്രേയ ഘോഷാൽ (ഗായിക), ബിജിബാൽ (പശ്ചാത്തലസംഗീതം), കെ.യു. മോഹൻ (ഛായാഗ്രാഹകൻ), ജോയ് മാത്യു (കഥാകൃത്ത്), ഷമ്മി തിലകൻ, സ്നേഹ എം (ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ), സമീറ സനീഷ് (വസ്ത്രാലങ്കാരം), സുഡാനി ഫ്രം നൈജീരിയ (കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം), സക്കറിയ (തിരക്കഥ), കാന്തൻ കളർ ഓഫ് ലൗ (മികച്ച ചിത്രം).
എം. ജയരാജന്റെ മലയാളസിനിമ പിന്നിട്ട വഴികളാണ് മികച്ച സിനിമാ ഗ്രന്ഥം.
Comments are closed.