വൈറലായി ‘വായാടി പെത്ത പുള്ളെ’ ; അച്ഛനേക്കാൾ ആരാധകരെ സൃഷ്ടിച്ച് ശിവകാര്‍ത്തികേയന്റെ മകൾ

തമിഴ് സൂപ്പര്‍താരം ശിവകാര്‍ത്തികേയന്റെ മകളാണ് ആരാധിക. എന്നാല്‍ ശിവകാര്‍ത്തികേയന്റെ മകള്‍ എന്നതിലുപരി കൊച്ചു ഗായിക എന്ന നിലയിലും ആരാധിക അറിയപ്പെടുന്നുണ്ട്. നിരവധി ആരാധകരാണ് ഈ കൊച്ചു മിടുക്കിയ്ക്കുള്ളത്. ‘കനാ’ എന്ന ചിത്രത്തിലെ ‘വായാടി പെത്തപ്പുള്ള’ എന്ന ഗാനം ആലപിച്ചാണ് ആരാധിക ഏവരുടെയും ഹൃദയത്തില്‍ കയറി പറ്റിയത്. ദിപു നൈനാന്‍ തോമസ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആരാധികയ്ക്കൊപ്പം ശിവകാര്‍ത്തികേയന്‍, വൈക്കം വിജയലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് പാടിയത്.

ഒന്‍പത് ലക്ഷത്തിലധികം പേരാണ് ആരാധിക ആലപിച്ച വായാടി പെത്തപ്പുള്ള എന്ന ഗാനത്തിന്റെ വീഡിയോ യൂട്യൂബില്‍ കണ്ടത്. ഇപ്പോള്‍ ഈ ഗാനത്തിന് മികച്ച ബാലഗായികയ്ക്കുള്ള അവാര്‍ഡും ആരാധിക സ്വന്തമാക്കിയിരിക്കുകയാണ്. അച്ഛനും നടനുമായ ശിവകാര്‍ത്തികേയനൊപ്പമാണു പുരസ്‌കാരം വാങ്ങാന്‍ ആരാധന വേദിയിലേക്ക് എത്തിയത്. കുട്ടി ആരാധനയോളം തന്നെ ഉയരമുണ്ട് പുരസ്‌കാരത്തിനെന്നായിരുന്നു അവതാരകന്‍ പുരസ്‌കാരത്തെ കുറിച്ച് തമാശയായി പറഞ്ഞത്. അവാര്‍ഡ് സ്വീകരിച്ച ശേഷം ആരാധന വായാടി പെത്തപ്പുള്ള വേദിയില്‍ ആലപിയ്ക്കുകയും ചെയ്തു.

മകളുടെ ഈ നേട്ടത്തില്‍ അച്ഛന്‍ ശിവകാര്‍ത്തികേയനും സന്തോഷം പ്രകടിപ്പിച്ചു. ” ഇത്രയും സന്തോഷം നിറഞ്ഞ നിമിഷം ജീവിതത്തിലുണ്ടായിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. എനിക്ക് എന്റെ അച്ഛനു നല്‍കാന്‍ കഴിയാതിരുന്നത് എന്റെ മകള്‍ എനിക്കു നല്‍കി. ഇവിടെ എന്താണു നടക്കുന്നതെന്നൊന്നും അവള്‍ക്കറിഞ്ഞുകൂടാ. ഇന്ന് ഒരു അവാര്‍ഡ് വാങ്ങാന്‍ പോകണം എന്നു പറഞ്ഞപ്പോള്‍ അവളുടെ ടെന്‍ഷന്‍ മുഴുവന്‍ അവാര്‍ഡ് എങ്ങനെയിരിക്കും? എന്തു ഡിസൈനായിരിക്കും എന്നൊക്കെയായിരുന്നു ചിന്ത. യുവന്‍ ശങ്കര്‍ രാജയുടെ കയ്യില്‍ നിന്നും മകള്‍ക്ക് ഒരു അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.” – ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

Comments are closed.