അമ്മയുടെ ചികിത്സയ്ക്കു പോലും കൈവശം പണമില്ലാതിരുന്ന സമയത്ത് സഹായിച്ചത് നിർമ്മാതാവ് കൂടിയായ ഈ നടനാണ് ; ഷക്കീല മനസ്സ് തുറക്കുന്നു

അമ്മയുടെ ചികിത്സയ്ക്കു പോലും എന്റെ കൈവശം പണമില്ലായിരുന്ന സമയത്ത് സഹായമായത് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവാണെന്നു തുറന്നു പറയുകയാണ് നടി ഷക്കീല. ഒരു ടെലിവിഷന്‍ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. മണിയന്‍ പിള്ള രാജുവിനെ തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ലെന്ന് നടി ഷക്കീല പറഞ്ഞു.

‘സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിയിരുന്ന സമയത്ത് ചോട്ടാമുംബൈയില്‍ അവസരം നല്‍കിയത് മണിയന്‍പിള്ള രാജുവാണ്. ഈ സിനിമ എന്നെ വളരെയധികം സഹായിച്ചിരുന്നു. അമ്മയുടെ ചികിത്സയ്ക്കു പോലും എന്റെ കൈവശം പണമില്ലായിരുന്ന സമയത്താണ് ഈ സിനിമയില്‍ അവസരം ലഭിച്ചത്.

മണിയന്‍പിള്ള രാജു നല്‍കിയ സഹായം അന്നെനിക്ക് വളരെ വലുതായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനു മുമ്പ് തന്നെ പ്രതിഫല തുക മുഴുവന്‍ നല്‍കണമെന്ന് ഞാന്‍ മണിയന്‍ പിള്ള രാജുവിനോട് അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹം സഹായിച്ചത് കൊണ്ട് വലിയൊരു പ്രതിസന്ധിയില്‍ നിന്നും താന്‍ കരകയറിയെന്നും’ ഷക്കീല പറഞ്ഞു. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുവാന്‍ സാധിച്ചത് വളരെ അനുഗ്രഹമായി കരുതുന്നുവെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു

Comments are closed.