കാര്‍ക്കശ്യക്കാരനായ ഒരു അധ്യാപകനായിരുന്നു അദ്ദേഹം ; മുന്‍ ഭര്‍ത്താവിനെ കുറിച്ച് നടി സോണിയ അഗര്‍വാള്‍

കാതല്‍ കൊണ്ടേന്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സോണിയ അഗര്‍വാള്‍. സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് അദ്ദേഹത്തിന്റെ സഹോദരന്‍ കൂടിയാ ധനുഷ് നായകനായ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ സോണിയ അഗര്‍വാള്‍ ജനപ്രീതി നേടുകയും ചെയ്തു.

2003 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് സെല്‍വരാഘവന്റെ തന്നെ പുതുപേട്ടൈ, റെയിന്‍ ബോ കോളനി എന്നീ സിനിമകളില്‍ വേഷമിട്ട സോണിയ അദ്ദേഹവുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം നാല് വര്‍ഷങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. 2010 ഇരുവരും വേര്‍പിരിഞ്ഞു.

വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ സംഭവിച്ചുവെങ്കിലും സെല്‍വരാഘവനെ താന്‍ ജീവിതത്തില്‍ അടയാളപ്പെടുത്തുന്നത് ഒരു നല്ല അധ്യാപകന്‍ എന്ന നിലയിലാണെന്ന് പറയുകയാണ് സോണിയ. ഒരു തമിഴ്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോണിയ മനസ്സു തുറന്നത്.

തമിഴ്സിനിമയിലേക്ക് വരുമ്പോള്‍ എനിക്ക് ഭാഷ അറിയില്ലായിരുന്നു. അഭിനയിക്കാനും അറിയില്ലായിരുന്നു. സെല്‍വരാഘവനാണ് എന്നെ അഭിനയിക്കാന്‍ പഠിപ്പിച്ചത്. ഒന്നില്‍ കൂടുതല്‍ ടേക്ക് എടുക്കേണ്ടി വന്നാല്‍ നന്നായി ചീത്തവിളിക്കുമായിരുന്നു. കാര്‍ക്കശ്യക്കാരനായ ഒരു അധ്യാപകനായിരുന്നു അദ്ദേഹം. സിനിമ ചെയ്യുന്ന സമയത്ത് സെല്‍വരാഘവന്‍ അധികം സംസാരിക്കാറില്ലായിരുന്നു സോണിയ പറഞ്ഞു.

Comments are closed.