യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായാൽ എന്ത് ചെയ്യണം ? എല്ലാവരും വായിച്ചിരിക്കേണ്ട കുറിപ്പ്

ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണല്ലോ. എത് പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒന്നാണ് ഹൃദയാഘാതം. ഒരിക്കൽ ഹൃദയാഘാതം വന്നവർ നിർബന്ധമായും ആരോ​ഗ്യത്തിൽ വളരെയേറേ ശ്രദ്ധ പുലർത്തണം. യാത്ര ചെയ്യുമ്പോൾ പ്രത്യേകിച്ചും.

യാത്ര ചെയ്യുമ്പോൾ ഹൃദയാഘാതത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ നിസാരമായി തള്ളിക്കളയരുത്. യാത്ര പോകുന്നതിനിടെ നെഞ്ച് വേദന 15 മിനിറ്റോളം നീണ്ട് നിൽക്കുകയോ, അല്ലെങ്കിൽ ശരീരം അമിതമായി വിയർക്കുകയോ ചെയ്താൽ നിർബന്ധമായും ആ വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകണം. ദൂരയാത്ര പോകുമ്പോൾ ചിലർക്ക് കാൽ വേദന, കാലിൽ നീര് വരിക, അമിതമായി വിയർക്കുക, ഛർദ്ദി, ക്ഷീണം എന്നിവ ഉണ്ടാകാറുണ്ട്. ഇത് ചിലരിൽ ഹൃദ്രോഗങ്ങളുടെ ലക്ഷണമായാണ് കാണാറുള്ളതെന്നാണ് വിദഗ്ദാഭിപ്രായം.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഇവയൊക്കെ…

1. ശക്തമായ നെഞ്ചുവേദന. നെഞ്ചിന്റെ മധ്യഭാഗത്ത്‌ നിന്ന്‌ തുടങ്ങി പിന്നീട്‌ കൈകള്‍, താടി, പുറം ഭാഗങ്ങളിലേക്ക്‌ ഈ വേദന വ്യാപിക്കും.

2. ശരീരം അമിതമായി വിയര്‍ത്തൊഴുകുക.

3. മുഖം വിളറുക.

4. തലചുറ്റലും ശ്വാസതടസ്സവും.

ആദ്യം ചെയ്യേണ്ടത്….

1. ഹൃദയാഘാതം ഉണ്ടായ വ്യക്തിയെ എവിടെയെങ്കിലും ഇരുത്തി തലയും തോളും തലയണവെച്ച് താങ്ങുകൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗിയുടെ ശ്വാസോച്ഛാസത്തിന്റേയും ഹൃദയമിടിപ്പിന്റേയും അവസ്ഥ മനസ്സിലാക്കണം.

2. ശ്വസനപ്രവര്‍ത്തനവും ഹൃദയസ്പന്ദനവുമില്ലെങ്കില്‍ രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്ന് മനസ്സിലാക്കി ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകണം.

3. തളര്‍ച്ച ഉണ്ടാവുന്നെന്ന് സൂചന ലഭിക്കുമ്പോള്‍ തന്നെ ശ്വാസം ശക്തിയായി ഉള്ളിലേക്കെടുത്ത് ചുമയ്ക്കുക. അതിശക്തിയായി ചുമയ്ക്കണം. ഇതൊരു കാര്‍ഡിയാക് മസ്സാജിന്റെ പ്രയോജനം നല്‍കും.

Comments are closed.