“ഞാനൊരു അഭിനേതാവ്…അവളുടെ അമ്മ ഉര്‍വശി വലിയൊരു നടിയാണ്..അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്നു പറഞ്ഞാല്‍…” മകൾ കുഞ്ഞാറ്റയെക്കുറിച്ച് മനോജ് കെ.ജയൻ

വിവാഹമോചനം നേടിയ താരങ്ങളാണ് മനോജ് കെ. ജയനും ഉര്‍വശിയും. ഇരുവരുടേയും മകളാണ് കുഞ്ഞാറ്റ എന്ന വിളിപ്പേരുള്ള തേജാലക്ഷ്മി. മലയാളത്തിന്റെ പ്രിയ താരങ്ങളുടെ മകൾ കുഞ്ഞാറ്റയുടെ ടിക് ടോക് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കയാണിപ്പോൾ.
അച്ഛനമ്മമാരെ പോലെ തന്നെ മകളും കഴിവ് തെളിയിച്ചിട്ടുണ്ട് എന്നാണ് വീഡിയോ കണ്ടവർ പങ്കുവക്കുന്ന അഭിപ്രായം.

കുഞ്ഞാറ്റയുടെ വൈറൽ ടിക്ടോക് വീഡിയോസ്

വനിത ഫിലിം അവാര്‍ഡിനായി എത്തിയ അച്ഛന്‍ മനോജ് കെ ജയനോട് ഇക്കാര്യം ആരാഞ്ഞപ്പോൾ നൽകിയ മറുപടിയിൽ മകളെക്കുറിച്ച് മാത്രമല്ല അവളുടെ അമ്മ ഉർവശിയെക്കുറിച്ചും മനോജ് കെ. ജയൻ വാചാലനായി.

‘അഭിനയത്തിൽ മിടുക്കിയാണെന്ന് എല്ലാവരും പറഞ്ഞാല്‍ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും. അവള്‍ നന്നായി പഠിക്കട്ടെയെന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം. ഞാനൊരു അഭിനേതാവ്…അവളുടെ അമ്മ ഉര്‍വശി വലിയൊരു നടിയാണ്..അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്നു പറഞ്ഞാല്‍..ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വയ്ക്കുന്നതെങ്കില്‍ വളരെ സന്തോഷം…കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്. അങ്ങനെ സംഭവിക്കട്ടെ….നല്ലതിനാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ.’ – മനോജ് കെ ജയന്‍ പറയുന്നു.

Comments are closed.