നൂറിനും പ്രിയവാര്യരും തമ്മില്‍ സൗന്ദര്യപിണക്കത്തിലോ ? പ്രിയയെ കുറിച്ചുള്ള ചോദ്യത്തിന് നൂറിന്റെ മറുപടി

ഒരു അഡാറു ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ പ്രശസ്തിയിലേക്ക് എത്തിയ താരമാണ് പ്രിയവാര്യര്‍.പ്രശസ്തി എന്ന് പറയുന്നതിനേക്കാൾ കുപ്രസിദ്ധി നേടി എന്ന് പറയുന്നതാകും ശരി. ആ ഒരൊറ്റ ഗാനരംഗത്തിലൂടെ അത്രമാത്രം ഹേറ്റേഴ്സിനെ ആണ് ആ നടി സ്വന്തമാക്കിയത്. പ്രിയയുടേതായി പുറത്തിറങ്ങിയ വീഡിയോകൾക്കെല്ലാം ഡിസ് ലൈക്കുകളുടെ പ്രവാഹമായിരുന്നു. എന്നിരുന്നാലും ഈ ഗാനരംഗം പ്രിയയക്ക് നിരവധി അവസരങ്ങളാണ് നേടികൊടുത്തത്.പല വമ്പൻ ബ്രാന്റുകളുടേയും മോഡലായി അഭിനയിക്കാൻ അവസരങ്ങൾ തേടിയെത്തി.

ഒരു അഡാറു ലവ് എന്ന ചിത്രത്തിലെ നായികയായ നൂറിനാണ് പ്രിയയുടെ പ്രശസ്തിമൂലം തിരിച്ചടി കിട്ടിയത്. എന്നാല്‍ സിനിമ തിയറ്ററിലെത്തിയതോടെ നൂറിനും പെട്ടെന്ന് ആരാധകരുടെ ഇഷ്ടതാരമായി.പക്ഷേ പ്രിയ വാര്യർ വിമർശകരെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ചിത്രത്തിന്റെ വിജയത്തെ ബാധിച്ചതായാണ് വിലയിരുത്തൽ. പ്രിയയോടുള്ള വിരോധം മൂലം പലരും സിനിമ തിയറ്ററിൽ പോയി കാണാൻ വിമുഖത കാട്ടി. ഇതിനിടെ പ്രിയയും നൂറിനും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും തമ്മില്‍ മിണ്ടുന്നില്ലെന്നും വാര്‍ത്ത പരന്നിരുന്നു.

ഇപ്പോഴിതാ ആ അഭ്യൂഹങ്ങള്‍ക്ക് വഴിമരുന്നിടുകയാണ് കൈരളി ടിവിയില്‍ നടന്ന ഒരു ചാറ്റ് ഷോ. ഇതില്‍ പ്രിയയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന്‍ താല്പര്യമില്ലെന്ന മട്ടിലാണ് അവര്‍ പ്രതികരിച്ചത്. ഇഷ്ടമുള്ള കാര്യം ഇഷ്ടമില്ലാത്ത കാര്യം എന്ന സെഗ്മെന്റില്‍ ആണ് നൂറിന്‍ പ്രതികരിച്ചത്. റോഷന്റെ ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യം ആണ് ആദ്യം ചോദിച്ചത്.

റോഷന്‍ നന്നായി ഡാന്‍സ് കളിക്കുമെന്നും കൂടെ കളിക്കുന്നവര്‍ക്കും നല്ല എനര്‍ജി നല്‍കാന്‍ സഹായിക്കുമെന്നും റോഷനെക്കാള്‍ നന്നായി കളിക്കാന്‍ തോന്നുമെന്നും നൂറിന്‍ പറയുന്നു. റോഷന്‍ പെട്ടെന്ന് ടെന്‍സ്ഡ് ആവുമെന്നും ചില സമയത്ത് കംഫര്‍ട്ടിബള്‍ അല്ലാതെ ആകുമെന്നും അതാണ് ഇഷ്ടമില്ലാത്തതെന്നും നൂറിന്‍ വ്യക്തമാക്കി.

അടുത്ത് പ്രിയാ വാര്യര്‍ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അല്‍പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം നൂറിന്‍ അടുത്ത ചോദ്യത്തിലേക്ക് പോകാം എന്ന് പറഞ്ഞു. ഇഷ്ടമില്ലാത്തത് ചോദിച്ചപ്പോഴും ചിരിച്ചു കൊണ്ട് അടു%E

Comments are closed.