‘ജോസഫി’ന്റെ ചിറകിലേറി ജോജി പറക്കുകയാണ് ; അടുത്ത ചിത്രത്തിന്റെ സംവിധായകൻ ആരെന്നറിഞ്ഞാൽ നിങ്ങൾ ശരിക്കും ഞെട്ടും

വമ്പൻ ഹിറ്റായ ജോസഫ് എന്ന ചിത്രമാണ് ജോജു എന്ന നടന് മലയാള സിനിമയിൽ ഒരു ഇരിപ്പിടം ഒരുക്കി കൊടുത്തത്. ജോസഫിലൂടെ സംസ്ഥാന പുരസ്കാരം ഉൾപ്പടെ സ്വന്തമാക്കിയ ജോജു അടുത്തതായി അഭിനയിക്കുന്നത് ആരുടെ നായകനായിട്ടാണ് എന്നറിഞ്ഞാൽ നിങ്ങൾ ശരിക്കും ഞെട്ടുക തന്നെ ചെയ്യും!

നിരവധി മേഗാഹിറ്റുകളും സൂപ്പർഹിറ്റുകളും മലയാളത്തിന് സമ്മാനിച്ച സൂപ്പർ സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ പൊറിഞ്ചു’ എന്ന ചിത്രത്തിൽ ജോജു ജോർജ് ആണ് നായകൻ.
കാട്ടാളൻ പൊറിഞ്ചുവിന്റെ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു.ചെമ്പൻ വിനോദും നൈല ഉഷയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

എൺപതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ജോഷി 2015–ലിറങ്ങിയ ലൈല ഒാ ലൈല എന്ന ചിത്രത്തിനു ശേഷം ഒരുക്കുന്ന സിനിമയാണ് കാട്ടാളൻ പൊറി‍ഞ്ചു. അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് പ്രമുഖ നിർമാതാവായ ഡേവിഡ് കാച്ചപ്പിള്ളിയാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ് ആണ്.

Comments are closed.