മരിച്ചുപോയ കലാകാരന്മാരെപ്പറ്റി ഇല്ലാത്തത് പറയരുത് ; KPAC ലളിതക്കെതിരെ പൊട്ടിതെറിച്ച് ഷമ്മി തിലകൻ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്നു തിലകന്‍. എന്നാല്‍ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കെ.പി.എ.സി ലളിത നടത്തിയ ചില പരാമര്‍ശങ്ങൾ ആണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തന്റെ ഭര്‍ത്താവ് ഭരതനെക്കുറിച്ച് തിലകന്‍ വളരെ മോശമായി പറഞ്ഞിരുന്നുവെന്നും അതിന്റെ പേരില്‍ തിലകനുമായി വര്‍ഷങ്ങളോളം മിണ്ടിയിരുന്നില്ലെന്നുമാണ് കെപിഎസി ലളിത പറഞ്ഞത്. അടൂര്‍ ഭാസിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളില്‍ നിന്നും തന്നെ അയാള്‍ ഒഴിവാക്കിയിരുന്നെന്നും ഇതേ അഭിമുഖത്തില്‍ ലളിത പറഞ്ഞിരുന്നു.

ഇതിനെതിരെ തിലകന്റെ മകന്‍ ഷമ്മി തിലകന്‍ അന്ന് തന്നെ രംഗത്തെത്തിയിരുന്നു. മരിച്ചുപോയ കലാകാരന്മാരെപ്പറ്റി ഇല്ലാത്തത് പറയരുതെന്നും പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നുമാണ് ഷമ്മി തിലകന്‍ 2018 ഒക്ടോബര്‍ 10 ന് ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാൽ അടൂര്‍ഭാസിയെ കുറിച്ചുള്ള കെ.പി.എ.സി ലളിതയുടെ വെളിപ്പെടുത്തലുകളൊന്നും തന്നെ താന്‍ വിശ്വസിക്കില്ലെന്ന് മലയാള സിനിമയിലെ മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മ മറ്റൊരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.അടൂര്‍ ഭാസിയെ കുറിച്ചുള്ള ലളിതയുടെ വെളിപ്പെടുത്തലിനെ കുറിച്ചു ചോദിച്ചപ്പോള്‍ ഞെട്ടലോടെയായിരുന്നു കവിയൂര്‍ പൊന്നമ്മ പ്രതികരിച്ചത്. താന്‍ ഇതുവരെ അത് അറിഞ്ഞില്ലെന്നും ഒരിക്കലും അത് വിശ്വസിക്കില്ലെന്നും പൊന്നമ്മ പ്രതികരിച്ചു.

ഇപ്പോള്‍ കവിയൂര്‍ പൊന്നമ്മയുടെ ഈ പ്രതികരണം ഫേസ്ബുക്കില്‍ പങ്കുവച്ച് ഷമ്മി തിലകന്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. താനന്ന് പറഞ്ഞത് പലരും വിശ്വസിച്ചില്ലെന്നും തനിക്കെതിരെ പലരും വാളോങ്ങിയെന്നും,? എന്നാല്‍ കവിയൂര്‍ പൊന്നമ്മയുടെ പരാമര്‍ശത്തോടെ ചുട്ട മറുപടി തക്കസമയത്ത് നല്‍കാന്‍, മണ്‍മറഞ്ഞവര്‍ക്ക് വേണ്ടിയും കാലം ചിലതൊക്കെ ഒരുക്കി വെച്ചിട്ടുണ്ടെന്നാണ് ഷമ്മി ഫേസ്ബുക്കില്‍ കുറിച്ചത്.

ഷമ്മി തിലകന്റെ Facebook പോസ്റ്റ് കാണാൻ ഇതിൽ ക്ലിക്ക് ചെയ്യുക

Comments are closed.