സെലിബ്രിറ്റി മനേജർ എന്ന വ്യാജേന നടിയുടെ ഫോൺ നമ്പർ തരപ്പെടുത്താൻ നോക്കിയ യുവാവിന് അമളി പിണഞ്ഞതിങ്ങനെ ; നടിയുടെ മറുപടിയിൽ ചമ്മി നാറി വ്യാജൻ

ഫോൺ നമ്പറിനു വേണ്ടി തരികിട കളിച്ച യുവാവ് നടി രശ്മി ഗൗതം നൽകിയ മറുപടി കേട്ട് ചമ്മി അടപ്പ് തെറിച്ചു. പിആർ മാനേജ്മെന്റ് കമ്പനിയുടെ സെലിബ്രിറ്റി മാനേജർ എന്ന രീതിയിലാണ് നടിയുടെ ഫോൺ നമ്പർ സംഘടിപ്പിക്കാൻ യുവാവ് ശ്രമിച്ചത്.

ഹേയ്, രശ്മി ! പരസ്യചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നിങ്ങളുമായി സംസാരിക്കണം. രശ്മി തന്ന അച്ഛന്റെ ഫോൺ നമ്പർ എന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു, അതൊന്ന് ഇൻബോക്സ് ചെയ്യാമോ–ഇങ്ങനെയായിരുന്നു സന്ദേശം.

ഉടന്‍ തന്നെ നടിയുടെ മറുപടി എത്തി. തനിക്ക് 12 വയസ്സുള്ളപ്പോൾ അച്ഛൻ ഓർമയായെന്നും, നിങ്ങൾക്ക് അങ്ങനെയൊരു നമ്പർ തരാൻ ഒരുവഴിയും കാണുന്നില്ലെന്നും നടി പറഞ്ഞു. ഇനിയെങ്കിലും പിആർ മാനേജ്മെന്റ് എന്ന രീതിയില്‍ ആളുകളെ പറ്റിക്കുന്നത് നിർത്തൂ എന്നും നടി ആവശ്യപ്പെട്ടു. സിനിമമോഹവുമായി എത്തുന്ന പെൺകുട്ടികളെ വശീകരിക്കാനുളള പുതിയ തന്ത്രങ്ങളാണ് ഇതെന്നും ഇതൊക്കെയാണ് ഇൻഡസ്ട്രിക്ക് നാണക്കേടായി മാറുന്നതെന്നും നടി വ്യക്തമാക്കി.

നടിയുടെ മറുപടിയിൽ എന്തുപറയണമെന്നറിയാതെ തരികിട മാനേജരും കുഴങ്ങി. തനിക്കു തെറ്റുപറ്റിയതാണെന്നും ക്ഷമ ചോദിക്കുന്നുെവന്നും ഇവൻ പിന്നീട് ട്വീറ്റ് ചെയ്തു. വിവാദട്വീറ്റ് പിന്നീട് അയാൾ നീക്കം ചെയ്യുകയും ചെയ്തു.

തെലുങ്ക് ഇൻഡസ്ട്രിയിൽ നടന്ന കാസ്റ്റിങ് കൗച്ച് സംഭവവികാസങ്ങൾ ദേശീയ ശ്രദ്ധനേടിയിരുന്നു. സിനിമാമോഹികളായി എത്തിയ പെൺകുട്ടികളെ ഇൻഡസ്ട്രിയിൽ ഉള്ളവർ തന്നെ ലൈംഗിക താൽപര്യങ്ങൾക്കായി ചൂഷണം ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. തെലുങ്ക് നടിയും ടിവി അവതാരകയുമായ രശ്മി ഗൗതം ഉൾപ്പടെയുള്ള നടിമാർ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് അന്നും രംഗത്തെത്തിയിരുന്നു.

Comments are closed.