”പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും” ടോവിനോയുടെ എട്ട് വർഷം മുമ്പുള്ള പോസ്റ്റ് വൈറൽ

കഠിന പ്രയത്നത്തിലൂടെ ഉയരങ്ങൾ കീഴടക്കിയ നിരവധി ആളുകളെ കുറിച്ച് നമ്മൾ വായിക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്. അത്തരം കഥാപാത്രങ്ങൾ അടിസ്ഥാനമാക്കിയ നിരവധി സിനിമകളും നാം കണ്ടിട്ടുണ്ട്. അത്തരം ഒരു കഥയാണ് മലയാളത്തിന്റെ യുവനടൻ ടോവിനോയ്ക്കും പറയാനുള്ളത്. എന്താണ് സംഭവം എന്നല്ലേ, തന്നെ പരിഹസിച്ചവർക്ക് മറുപടിയെന്നോണം ടൊവീനോ തോമസ് എട്ടു വർഷം മുമ്പ് ഫെയ്സ്ബുക്കിൽ എഴുതിയ ഒരു കുറിപ്പാണ് ഇതിന് ആധാരം. ആ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

‘ഇന്നു നിങ്ങൾ എന്നെ വിഡ്ഡിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവൻ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാർഷ്ട്യമല്ല, വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’ 2011 ജൂൺ 28–ന് ടൊവീനോ ഫെയ്സ്ബുക്കിൽ കുറിച്ചതാണിത്.
alt=tovino thomas Old facebook Post
ഇൗ കുറിപ്പ് ആരാധകരിലാരോ ആണ് വീണ്ടും ഷെയ്ർ ചെയ്ത് വൈറലാക്കി മാറ്റിയത്. അന്ന് ടൊവിനോയുടെ കുറിപ്പിനു താഴെ പരിഹസിച്ച് കമന്റ് ചെയ്തവർക്കു നേരെയും രോഷമിരമ്പുന്നുണ്ട്.

‘നീ വിഷമിക്കേണ്ട, സത്യമായിട്ടും സിനിമയിൽ ലൈറ്റ് ബോയ് ആകുമെടാ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതൊരു വെല്ലുവിളിയാണെന്നും അയാൾ അന്നു പറഞ്ഞിരുന്നു. പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും അന്നും ടൊവീനോ മറുപടി പറഞ്ഞിരുന്നു. നിങ്ങളുടെ പ്രതികരണങ്ങളൊക്കെ സ്വീകരിക്കുന്നുവെന്നും തന്നെ കളിയാക്കി കഴിഞ്ഞവർ ഒരുതവണ കൂടി ഈ കുറിപ്പ് വായിക്കണമെന്നുമായിരുന്നു അന്ന് ടൊവീനോ മറുപടിയായി എഴുതിയത്.

2012–ൽ പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം സഹനടനായും വില്ലനായും മലയാളസിനിമയിൽ തന്റേതായ ഇടംനേടി. ഇന്ന് മലയാളത്തിലെ യുവതാരങ്ങളിൽ ഏറെ തിരക്കേറിയ നടനാണ് ടൊവീനോ.

Comments are closed.