റോഷന്‍ ആന്‍ഡ്രൂസ് നിര്‍മാതാവിനെ തല്ലിയ സംഭവത്തില്‍ ട്വിസ്റ്റ്!! കഞ്ചാവ് കേസെന്ന് റോഷൻ, അല്ല പെണ്ണു കേസെന്ന് അണിയറ സംസാരം

കൊച്ചിയില്‍ നിര്‍മാതാവിനെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് മര്‍ദിച്ചെന്ന പരാതിയില്‍ കൂടുതല്‍ നിഗൂഡതകള്‍. റോഷന്‍ ആന്‍ഡ്രൂസും ഒരു സഹസംവിധായികയും തമ്മിലുള്ള ബന്ധമാണ് നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ക്കയറി റോഷനും സുഹൃത്ത് നവാസും ആക്രമിക്കാന്‍ കാരണമെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടയിൽ അത് നിഷേധിച്ച് സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ് രംഗത്തെത്തി . എന്നാൽ സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.

വീട്ടില്‍ കയറി ആക്രമിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് ഒരു മാധ്യമത്തോട് പറഞ്ഞു. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും റോഷന്‍ അവകാശപ്പെടുന്നു.

പുറത്താക്കിയതിന്റെ പ്രതികാരമായി തനിക്കെതിരേ ഇയാള്‍ തുടര്‍ച്ചയായി അപവാദ പ്രചരണം നടത്തിയെന്നും സഹിക്കാന്‍ വയ്യാതായപ്പോള്‍ ചോദിക്കാന്‍ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനേയും ഇയാളുടെ അച്ഛനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും നവാസിന്റെ വയറില്‍ ഇവര്‍ തൊഴിച്ചുവെന്നും റോഷന്‍ ആന്‍ഡ്രൂസ് ആരോപിക്കുന്നു.

അതേസമയം സിനിമലോകത്ത് പ്രചരിക്കുന്ന മറ്റൊരു കഥ ഇങ്ങനെയാണ്- റോഷനും സഹസംവിധായകയായ പെണ്‍കുട്ടിയും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നു. ആല്‍വിന്‍ ആന്റണിയുടെ മകനും ഈ പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നു. ഇതിലെ സംശയങ്ങളാണ് അടിപടിയിലേക്ക് കാര്യങ്ങളെത്തിയതത്രേ. എന്തായാലും സിനിമലോകത്തെ ആനാശാസ്യകരവും അനാരോഗ്യകരവുമായ ബന്ധങ്ങള്‍ വീണ്ടും വാര്‍ത്തകളിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തരം ക്രിമിനൽ പ്രവർത്തികൾ സിനിമാ പ്രവർത്തകരെ കുറിച്ച് ജനമധ്യത്തിൽ മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്.

Comments are closed.