പൃഥ്വിരാജും ഫഹദും ഒന്നിക്കുന്നു !!!

ലിജോ ജോസ്യു പെല്ലിശേരിയുടെ സ്വപ്ന പ്രൊജക്റ്റ് എന്ന് പറഞ്ഞു കേട്ട സിനിമയാണ് ആന്റി ക്രൈസ്റ്റ്. ചാവുനിലം പോലുളള മികച്ച രചനകൾ നടത്തിയിട്ടുള്ള പി എഫ് മാത്യൂസ് തിരക്കഥ ഒരുക്കിയ ചിത്രം, ആദ്യം അനൗൺസ് ചെയ്യപ്പെടുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കാനിരുന്നത്. ആ ഗ്യാപ്പിലാണ് ലിജോ ഡബിൾ ബാരൽ ഒരുക്കിയത്. എന്നാൽ ആന്റി ക്രൈസ്റ്റ് ഉപേക്ഷിച്ചിട്ടില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. എസ് ജെഎം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സിബി തോട്ടപ്പുറം, ബോബി മുണ്ടമറ്റം എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. ആന്റിക്രൈസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഫഹദ്ഫാസിലും പ്രധാനകഥാപാത്രമായി എത്തുന്നുണ്ടെന്നാണ് വിവരം. ഈ.മ.യൗവിന്റെ തിരക്കഥാകൃത്തായ പി എഫ് മാത്യൂസാണ് പുതിയ ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്.

അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ, എസ് ജെഎം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സിബി തോട്ടപ്പുറം, ബോബി മുണ്ടമറ്റം എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്.എഡിറ്റിംഗ് നിര്‍വഹിക്കുന്നത് മനോജാണ്.ഇപ്പോള്‍ വിനായകന്‍, ആന്റണി വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജെല്ലിക്കെട്ട് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ലിജോ. ഇത് പൂര്‍ത്തിയാകുന്നതോടെ ആന്റിക്രൈസ്റ്റിന്റെ പണിപ്പുരയിലേക്ക് കടക്കും.

Comments are closed.