ഞാനൊരു സ്വവര്‍ഗാനുരാഗിയായതുകൊണ്ട് മിണ്ടാതിരിക്കണം എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങളും മിണ്ടാതിരിക്കണം : തുറന്നടിച്ച് കരൺ ജോഹർ

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകനും നിര്‍മ്മാതാവുമാണ് കരണ്‍ ജോഹര്‍. കരൺ ജോഹർ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ടിവി ഷോ സൂപ്പര്‍ഹിറ്റാണ്.

ആത്മകഥയിലൂടെയായിരുന്നു താൻ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് കരൺ ജോഹർ വെപ്പെടുത്തിയത്. അന്നതു വലിയ ചര്‍ച്ചകള്‍ക്കു തുടക്കം കുറിച്ചിരുന്നു. ഇപ്പോഴിതാ അതിനു പിന്നാലെ ലൈംഗികതയെക്കുറിച്ച് വീണ്ടും തുറന്നു സംസാരിച്ചിരിക്കുകയാണ് അദ്ദേഹം.

ഈയടുത്ത് അര്‍ബാസ് ഖാനുമായുള്ള അഭിമുഖത്തില്‍ ട്രോളുകള്‍ തന്നെ ബാധിച്ചതെങ്ങനെയെന്ന് കരണ്‍ തുറന്നുപറഞ്ഞു. ”ആദ്യമൊക്കെ ട്രോളുകള്‍ കാണുമ്പോള്‍, ദേഷ്യം വരുമായിരുന്നു. അസ്വസ്ഥനാകുമായിരുന്നു. എന്നാല്‍ പിന്നീട് സാധാരണ സംഭവമായി തോന്നി. ഇപ്പോള്‍ സുന്ദരമായ ആനന്ദാനുഭൂതിയിലാണ്. എല്ലാ ദിവസവും ഇതേ ആനന്ദത്തോടെയാണ് ഞാന്‍ ഉണരുന്നത്. എന്റെ ജീവിതത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും സംസാരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഞാനാണ്. അതെന്റെ മാത്രം കാര്യമാണ്. ഒരു ഘട്ടത്തില്‍ സ്വവര്‍ഗരതിയോട് ഭയമായിരുന്നു എനിക്ക്. എന്റെ ലൈംഗികത്വത്തെക്കുറിച്ച് നിങ്ങള്‍ക്ക് സംസാരിക്കാം, പക്ഷേ സ്വവര്‍ഗലൈംഗികതയെക്കുറിച്ച് മോശമായാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് കാര്യമായ പ്രശ്‌നങ്ങളുണ്ട്. എന്നെക്കുറിച്ച് സംസാരിച്ചുകൊള്ളൂ, എനിക്ക് പ്രശ്‌നമില്ല. പക്ഷേ എനിക്കെന്തോ അസുഖമുണ്ട്, പ്രശ്‌നമുണ്ട് എന്നൊക്കെയുള്ള സംസാരങ്ങള്‍ അത്ര സുഖമുള്ളതല്ല. ഞാനൊരു സ്വവര്‍ഗാനുരാഗിയായതുകൊണ്ട് മിണ്ടാതിരിക്കണം എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങളും മിണ്ടാതിരിക്കണം’. കരണ്‍ തുറന്നടിച്ചു.

Comments are closed.