സായി പല്ലവി – എ.എൽ. വിജയ് വിവാഹ വാർത്ത : എ.എൽ. വിജയ് യുടെ പ്രതികരണം

0

നടി സായി പല്ലവിയുമായി വിവാഹിതനാകുന്നുവെന്ന വാർത്ത നിഷേധിച്ച് സംവിധായകൻ എ.എൽ. വിജയ് രംഗത്ത്‌ എത്തി . തമിഴ്–തെലുങ്ക് മാധ്യമങ്ങളിലാണ് ഇരുവരും വിവാഹിതരാകുന്നുവെന്ന റിപ്പോർട്ടുകൾ വന്നത്. എന്നാൽ വാർത്ത വ്യാജമാണെന്നും പുതിയ ചിത്രമായ തലൈവിയുടെ പണിപ്പുരയിലാണ് താനെന്നും വിജയ് മാധ്യമങ്ങളെ അറിയിച്ചു.

ജീവിതത്തിൽ വിവാഹം കഴിക്കില്ലെന്നായിരുന്നു സായി പല്ലവി മുൻപ് നൽകിയൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അച്ഛനെയും അമ്മയെയും പിരിഞ്ഞു ജീവിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് വിവാഹം കഴിക്കാതിരിക്കുന്നതിന് കാരണമായി സായ് പല്ലവി പറഞ്ഞത്. അച്ഛനും അമ്മയ്ക്കും താങ്ങും തണലുമായി നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും വിവാഹം ഇതിന് തടസ്സമാകുമെന്നും നടി പറയുകയുണ്ടായി.‌‌

സായി പല്ലവിയുടേതായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കണം എന്ന സിനിമ സംവിധാനം ചെയ്തത് വിജയ് ആയിരുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന തലൈവിയുടെ തിരക്കുകളിലാണ് വിജയ് ഇപ്പോള്‍. വിബ്രി മീഡിയ നിര്‍മിക്കുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് കേന്ദ്രകഥാപാത്രമാകുന്നത്. സമുദ്രക്കനിയും സായിപല്ലവിയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു.

Leave A Reply

Your email address will not be published.