ആ വലിയ കട്ടൗട്ട് സ്വന്തമായി പണം മുടക്കിവച്ചതാണെന്ന് നടൻ ബൈജു ; കട്ടൗട്ട് വക്കാനുള്ള കാരണം തുറന്ന് പറഞ്ഞു താരം രംഗത്ത്‌ !

News Desk

തിരുവനന്തപുരത്തെ തന്റെ പേരിലുള്ള ആ വലിയ കട്ടൗട്ട് സ്വന്തമായി പണം മുടക്കിവച്ചതാണെന്ന് തുറന്ന്ന പറഞ്ഞ് നടൻ ബൈജു രംഗത്ത്‌. ആ കട്ടൗട്ട് വയ്ക്കാനുള്ള കാരണം വെളുപ്പെടുത്താനും താരം മറന്നില്ല.

‘ഇത് സിനിമയിൽ എന്റെ രണ്ടാം വരവല്ല, മൂന്നാം വരവാണ് ഇതിൽ ശരിയായില്ലെങ്കിൽ ശരിയാകില്ല. ഇനി ഞാനൊന്ന് ഉണർന്ന് ഇരിക്കേണ്ടി വരും. കാര്യം എന്റെയും കൂടി ആവശ്യമാണല്ലോ. അതുകൊണ്ട് കട്ടൗട്ട് വയ്ക്കാൻ ഞാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ’

‘കട്ടൗട്ട് വച്ചതിന്റെ കാശ് പകുതി മാത്രമേ കൊടുത്തിട്ടൊളളൂ. ഇനി ബാക്കി കൊടുക്കണം. 7000 അഡ്വാൻസ് നൽകി. ഇനി 8000 കൂടി കൊടുക്കാനുണ്ട്.’–മേരാ നാം ഷാജി സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ബൈജു ഇക്കാര്യം തുറന്നുപറഞ്ഞത്. സംവിധായകൻ നാദിർഷ, നിർമാതാവ് ബി. രാകേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം മേരാ നാം ഷാജി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമുള്ള മൂന്ന് ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയിൽ തിരുവനന്തപുരം ഷാജിയായി ബൈജു എത്തുന്നു.

ബൈജു എന്ന തിരുവനന്തപുരത്തുകാരൻ സിനിമയിൽ വന്നിട്ട് 38 വർഷമായി. കോമഡി രംഗങ്ങളിലെ ബൈജുവിന്റെ ടൈമിങ് തിയറ്ററുകളിൽ പടർത്തിയ ചിരിക്കാലം ഓർക്കാത്ത മലയാളികളില്ല. ഇടവേളകളുണ്ടായെങ്കിലും തിരശീലയിൽ ചിരിയുടെ അമിട്ടുകളുമായി ബൈജു സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു. അങ്ങനെയൊരു മൂന്നാം ഇന്നിങ്സിലാണ് ബൈജു എന്ന നടൻ ഇപ്പോൾ. നല്ലൊരു ചിത്രത്തിൽ അഭിനയിച്ചു അവസാനിപ്പിക്കാമെന്നു നിശ്ചയിച്ച് ചെയ്ത പുത്തൻ പണം എന്ന ചിത്രമാണ് ബൈജുവിന് സിനിമയിലേക്ക് മൂന്നാം വരവ് സമ്മാനിച്ചത്. അതിനുശേഷം നിരവധി വേഷങ്ങൾ ബൈജുവിനെ തേടിയെത്തി. ഒടുവിൽ ലൂസിഫറിലെ രാഷ്ട്രീയക്കാരനായ മുരുകനായും ബൈജു കൈയടി നേടി.

ബൈജു നായകതുല്യ വേഷം കൈകാര്യം ചെയ്യുന്ന ‘മേരാനാം ഷാജി ‘ പ്രതീക്ഷിച്ചത്ര നിലവാരം പുലര്‍ത്തുന്നില്ലെങ്കിലും ബൈജു അവതരിപ്പിച്ച വേഷം കയ്യടി നേടുന്നുണ്ട്. നാദിര്‍ഷയുടെതായി മുന്‍പിറങ്ങിയ ചിത്രങ്ങളുടെ പകുതി നിലവാരം പോലും മേരനാം ഷാജി എന്ന ചിത്രം കൈവരിച്ചിട്ടില്ല. ബിജു മേനോന്‍ , അസിഫ് എന്നിവര്‍ ആണ് മറ്റു രണ്ടു ഷാജിമാരായി ചിത്രത്തിലെത്തുന്നത്. ബിജു മേനോന് തന്‍റെ സ്ഥിരം ഹാസ്യ ശൈലിക്കപ്പുറം യാതൊന്നും ചെയ്യാനില്ല എന്നതും അസിഫ് അലിയുടെ സ്ഥിരം ഉഴപ്പന്‍ വേഷവും പ്രേക്ഷകനില്‍ മടുപ്പുളവാക്കുന്നുണ്ട്. നാദിര്‍ഷയുടെ മുന്ചിത്രങ്ങള്‍ കണ്ടു പ്രതീക്ഷയോടെ എത്തുന്ന പ്രേക്ഷകനെ നിരാശപെടുത്തുന്ന ഒരു തട്ടികൂട്ട്‌ ചിത്രമാണ് മേരനാം ഷാജി എന്നിരുന്നാലും ബൈജുവിന്‍റെ വേഷം ഗംഭീരമായിട്ടുണ്ട് .

Comments are closed.