സണ്ണി വെയ്‌ൻ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

News Desk

0

യുവനടൻ സണ്ണി വെയ്ൻ വിവാഹിതനായി. ഇന്ന് പുലർച്ചെ ആറുമണിക്ക് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനിയായ ബാല്യകാല സുഹൃത്ത് രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങിൽ പങ്കെടുത്തത്.

മാധ്യമപ്രവർത്തകരെയോ സിനിമാ പ്രവർത്തകരെയോ അറിയിക്കാതെ വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു വിവാഹം. സിനിമയിലെ സുഹൃത്തുക്കൾക്കു വേണ്ടിയും സഹപ്രവർത്തകർക്കു വേണ്ടിയും വരും ദിവസങ്ങളിൽ വിവാഹ സൽക്കാരം നടത്തും.

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സണ്ണി നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകൾ, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമൺ, കായംകുളം കൊച്ചുണ്ണി, ആൻ മരിയ കലിപ്പിലാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

 

മലയാളത്തിന് പുറമെ തമിഴകത്തും അരങ്ങേറിയിരുന്നു സണ്ണി. ദേശീയ പുരസ്‌കാര ജേതാവായ രാജു മുരുഗേശന്റെ ജിപ്‌സിയിലൂടെയായിരുന്നു താരം തമിഴില്‍ തുടക്കം കുറിച്ചത്. സഖാവ് ബാലനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. അനുഗ്രഹീതൻ ആന്റണിയാണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

 

 

Leave A Reply

Your email address will not be published.