മറ്റുള്ളവരെ പോലെ വന്നു അഭിനന്ദിച്ചു , അവസ്ഥയില്‍ പരിതപിച്ചു മടങ്ങുകയല്ല, റാങ്കുകാരി ശ്രീധന്യക്ക് ഉടനടി ആവശ്യമായ സഹായങ്ങള്‍ എത്തിച്ച സന്തോഷ് പണ്ഡിറ്റിന്റെ ആ വലിയ മനസ്സിന് സോഷ്യല്‍ മീഡിയയില്‍ കയ്യടി

സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയ വയനാട് സ്വദേശി ശ്രീധന്യയെ സന്ദര്‍ശിച്ച് സന്തോഷ് പണ്ഡിറ്റ്. വയനാട്ടിലെ പൊഴുതനിയിലുളള ശ്രീധന്യയുടെ ഭവനത്തിലെത്തിയാണ് പണ്ഡിറ്റ് തന്റെ അഭിനന്ദനങ്ങള്‍ ശ്രീധന്യയെ അറിയിച്ചത്.

ശ്രീധന്യയുടെ വീടും അതിന്റെ ചുറ്റുപാടുകളും വീട്ടുകാരുടെ അവസ്ഥയും മനസിലാക്കിയ സന്തോഷ് പണ്ഡിറ്റ്, ഉടനടി തന്നാല്‍ കഴിയുന്ന സഹായം എത്തിക്കുകയായിരുന്നു . കട്ടിലും അലമാരയും ഉടന്‍ തന്നെ സന്തോഷ് പണ്ഡിറ്റ് ആ വീട്ടിലേക്ക് എത്തിച്ചു. സന്തോഷ് പണ്ഡിറ്റ് നല്‍കിയ സഹായം മറക്കാന്‍ സാധിക്കില്ലെന്നും ഒത്തിരി നന്ദിയുണ്ടെന്നും ശ്രീധന്യയുടെ മാതാപിതാക്കളും പറഞ്ഞു. പലരും ശ്രീധന്യയെയും മാതാപിതാക്കളെയും അഭിനന്ദിക്കുകയും അവരുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് പരിതപിക്കുകയും മാത്രം ചെയ്തപ്പോള്‍ ആവശ്യമായ, അര്‍ഹിക്കുന്ന ഉപഹാരം നല്‍കിയാണ് സന്തോഷ് പണ്ഡിറ്റ് ശ്രദ്ധേയനായിരിക്കുന്നത്. ഈ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ്‌. സന്തോഷ്‌ പണ്ടിറ്റിന്‍റെ വലിയ മനസ്സിനെ പുകഴ്ത്തി നിരവധി പേരാണ് അഭിപ്രായം രേഖപെടുതിയിട്ടുള്ളത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്സ്ബൂക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…

ഞാന്‍ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില്‍ എത്തി, ഇത്തവണ ഐഎഎസ് നേടിയ ശ്രീധന്യ എന്ന മിടുക്കിയെ നേരില്‍ സന്ദ4ശിച്ചു അഭിനന്ദിച്ചു. (വയനാട്ടില്‍ നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്.

അവരും മാതാപിതാക്കളും മറ്റു വീട്ടുകാരും വളരെ സ്‌നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില്‍ താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്‌നിച്ചാണ് അവര്‍ ഈ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.

കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാന്‍ സാധിക്കാത്തതില്‍ എനിക്ക് ഇപ്പോള്‍ വിഷമമുണ്ട്. ഇനിയും നിരവധി പ്രതിഭകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

Comments are closed.