”നിങ്ങൾ എനിക്കുവേണ്ടി ചെയ്ത ത്യാഗങ്ങൾക്ക് ഈ നിമിഷത്തിൽ ഞാൻ അനുഗ്രഹീതയായി തോന്നുന്നു” ; സായ് കുമാറിനും ബിന്ദു പണിക്കർക്കും വിവാഹവാർഷികാശംസകള്‍ നേര്‍ന്ന് മകള്‍ അരുന്ധതി

താര ദമ്പതികളായ സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും പത്താം വിവാഹവാർഷികവേളയിൽ ആശംസകൾ നേർന്ന് മകൾ അരുന്ധതി പണിക്കർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അരുന്ധതി അച്ഛനും അമ്മക്കും ആശംസകളുമായി രംഗത്തെത്തിയത്.

sai-kumar-bindhu-panicker and daughter

”അച്ഛനും അമ്മക്കും വിവാഹ വാർഷിക ആശംസകൾ. നിങ്ങളാണ് എന്റെ എല്ലാം. നിങ്ങൾ എനിക്കുവേണ്ടി ചെയ്ത ത്യാഗങ്ങൾക്ക് ഈ നിമിഷത്തിൽ ഞാൻ അനുഗ്രഹീതയായി തോന്നുന്നു”-അരുന്ധതി പറയുന്നു.

സായ്കുമാറിനും ബിന്ദു പണിക്കർക്കും ഒപ്പമുള്ള ടിക് ടോക് വിഡിയോകളിലൂടെ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട അരുന്ധതിയുടെ ടിക്ടോക് വീഡിയോകൾ പലതും വൈറലായിരുന്നു.

ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛൻ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.

.

.

.

.

 Comments are closed.