ലൂസിഫർ 2 വരുന്നു? സൂചന നല്‍കി അണിയറ പ്രവര്‍ത്തകര്‍

0

മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന് രണ്ടാം ഭാഗം വരുമെന്ന സൂചന പുറത്തുവിട്ട് അണിയറപ്രവർത്തകർ. സിനിമയുടെ അവസാന ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തതോടെയാണ് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്.

മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്‌റാം എന്ന അധോലോക നായകന്റെ ഫസ്റ്റ്ലുക്ക് ആണ് പൃഥ്വിരാജ് അവസാനപോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അവസാനം…ആരംഭത്തിന്റെ തുടക്കം എന്ന അടിക്കുറിപ്പും. നേരത്ത സിനിമയുടേതായി 30 ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു.

എന്തായാലും ഖുറേഷി അബ്റാമിന്റെ പോസ്റ്ററിനു താഴെ ലൂസിഫർ 2 ഉണ്ടെന്ന ഉറച്ച നിലപാടിലാണ് ആരാധകർ. പൃഥ്വിരാജും കഴിഞ്ഞ ദിവസങ്ങളിലായി ഇതുസംബന്ധിച്ച ചില സൂചനകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

Leave A Reply

Your email address will not be published.