ടിക് ടോക്ക് നിരോധനത്തിന്‍റെ വിഷമം പോയി കിട്ടാന്‍ മാര്‍ഗവുമായി സന്തോഷ്‌ പണ്ഡിറ്റ്‌ ; സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി സന്തോഷിന്‍റെ ഉപദേശം

0

ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ടിക്ക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചത് യുവതലമുറയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. നേരംപോക്കിനായി ഏറെ ആശ്രയിച്ചിരുന്നത് ടിക്ക് ടോക്കിനെയാണ്. എന്നാല്‍ ചിലര്‍ ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയിലാണ് ടിക്ക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചത്. ടിക്ക് ടോക്ക് നിരോധിച്ചതില്‍ വിഷമിച്ചിരിക്കുന്നവരെ ആശ്വസിപ്പിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ‘ഏതായാലും ടിക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍ക്കുന്നവര്‍ എന്റെ പാട്ടുകളും വീഡിയോകളും യൂട്യൂബിലുടെ കണ്ട് രസിക്കുക. അതോടെ നിരോധിച്ച വിഷമം പോയി കിട്ടും’ – സന്തോഷ് പണ്ഡിറ്റ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

മക്കളേ..
അങ്ങനെ ടിക്ടോക്ക് Google നിരോധിച്ചല്ലോ… ആ ആപ്പ് ചില ആളുകള് അപകടകരമാം വിധം Miss use ചെയ്തു അഥവാ ചെയ്യുന്നു, ആത് കാരണം കുറേ അപകടം ഉണ്ടാകുന്നു എന്നും പറഞ്ഞ് ചിലര്‍ കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചത്..

എന്തിനേയും നല്ല രീതിയിലും പോസിറ്റീവായും ഉപയോഗിക്കുവാ9 പലരും ശ്രമിക്കാറില്ല..

ഏതായാലും ടീക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില് നില്കുന്നവര് എന്ടെ പാട്ടുകളും, വീഡിയോകളും YouTube ലൂടെ കണ്ട് രസിക്കുക.. അത് നിരോധിച്ച വിഷമം പോയ് കിട്ടും..

Leave A Reply

Your email address will not be published.