നൈറ്റിയാണോ ?. മുത്തശ്ശിയെ പോലെ ഉണ്ടല്ലോ? മലൈക അറോറയെ കൊന്ന് കൊലവിളിച്ച് ട്രോളന്മാര്
ബോളിവുഡ് നടിയും, നര്‍ത്തകിയും, മോഡലുമാണ് മലൈക അറോറ. മലൈകയുടെ ഫാഷനുകള്‍ ബോളിവുഡില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ മലൈക വീണ്ടും ശ്രദ്ധേയയാകുകയാണ്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ മലൈകയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ഒലിവ് ഗ്രീന്‍ മാക്സി ഡ്രസാണ് താരം ധരിച്ചിരുന്നത്. സ്ലീവ്ലെസ് മാക്സിക്കൊപ്പം സ്ലിപ്പറും സണ്‍ഗ്ലാസുമാണ് മലൈക ധരിച്ചിരുന്നത്. എന്നാല്‍ മലൈകയുടെ ഈ സിംപിള്‍ ലുക്കിനും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശമാണ് ഉയര്‍ന്നത്. നൈറ്റിയാണോ ?. മുത്തശ്ശിയെ പോലെ ഉണ്ടല്ലോ?. എന്തിന് ശരീരം പ്രദര്‍ശിപ്പിക്കുന്നു?. എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രചരിച്ചത്.
45കാരിയായ മലൈക 33കാരനായ അര്‍ജുനുമായി ലിംവിഗ് റിലേഷനിലാണെന്ന ഗോസിപ്പും ഇരുവരും ഡേറ്റിംഗ് നടത്തിയപ്പോഴുള്ള ഫോട്ടോസും പുറത്തു വന്നിരുന്നു. ഇതോടെയാണ് മലൈകയ്ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്. മലൈകയ്ക്ക് അര്‍ജുനേക്കാള്‍ 12 വയസ് കൂടുതലാണ്. ഇതാണ് മലൈകയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണം വ്യാപകമാകാൻ കാരണമായത്. അതേസമയം, സൈബര്‍ ആക്രമണങ്ങളിില് മൗനം പാലിച്ചിരിക്കുകയാണ് മലൈക.
Comments are closed.