പ്രേക്ഷകരെ ഞെട്ടിച്ച് കിടിലൻ ഗെറ്റപ്പിൽ വിജയ് സേതുപതി

രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ച് കിടിലൻ ലുക്കിൽ വിജയ് സേതുപതി. ലാഭം എന്ന ചിത്രത്തിനു വേണ്ടിയാണ് പുതിയ മേക്കോവറുമായി വിജയ് സേതുപതി എത്തിയിരിക്കുന്നത്.

നീട്ടി വളർത്തിയ ചെമ്പൻ മുടിയും താടിയുമായി അഡാർ ലുക്കിലാണ് വിജയ് സേതുപതി ഇത്തവണ എത്തിയിരിക്കുന്നത്.ദേശീയ പുരസ്‌കാര ജേതാവ് ജാനനാഥന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

vijay-sethupathi-laabam

ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത് പാക്കിരിയെന്ന കര്‍ഷക നേതാവിന്റെ വേഷമാണ്. രണ്ട് ഗെറ്റപ്പുകളില്‍ താരം പ്രത്യക്ഷപ്പെടും. ശ്രുതി ഹാസനാണ് നായിക. കലൈയരസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതിനൊപ്പം ജഗപതി ബാബുവാണ് ലാഭത്തിലെ വില്ലന്‍.

Comments are closed.