ചാക്കോച്ചന്റെ കുഞ്ഞാവക്ക് ഇസഹാക്ക് എന്ന് പേര് : താരനിബിഢമായി കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ

താരനിബിഢമായി മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയിൽ വച്ചാണ് മാമോദീസ ചടങ്ങ് നടന്നത്. മലയാള സിനിമയിലെ മേഖലയിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. ജനപ്രിയ നടൻ ദിലീപും, ഭാര്യ കാവ്യാ മാധവനും പള്ളിയിൽ വച്ച് നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.

നിർമ്മാതാക്കളായ ആന്റോ ജോസഫ്, ആൽവിൻ ആന്റണി, നടൻ വിനീത്‌ എന്നിവരും ചടങ്ങിന്റെ ഭാഗമായി. തുടർന്ന് വൈകിട്ട് നടന്ന റിസപ്ഷനിൽ മമ്മൂട്ടി, ദുൽക്കർ തുടങ്ങിയ വമ്പന്‍ താരങ്ങളുംഎത്തി.

ഇസ്ഹാഖ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഒരു കുഞ്ഞിനായുള്ള കുഞ്ചാക്കോ ബോബൻ- പ്രിയ ദമ്പതികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച കുട്ടിയാണ് ഇസ്ഹാഖ്

വീഡിയോകള്‍ കാണാം

Comments are closed.