ഹോട്ട് ദൃശ്യങ്ങള്‍ക്കായി തന്‍റെ വയറ്റിൽ മുട്ട പൊരിച്ചെടുക്കുന്ന രംഗം ചിത്രീകരിക്കണമെന്ന് ഒരു നിര്‍മ്മാതാവ് ആവശ്യപ്പെട്ടു

ബോളിവുഡിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി മല്ലിക ഷെരാവത്ത്. കപിൽ ശർമ്മയുമായി നടത്തിയ അഭിമുഖത്തിലാണ് മല്ലിക ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ആളുകൾ ചപ്പാത്തിയും മറ്റും ഹോട്ടായിരിക്കാൻ മല്ലികയുടെ ചിത്രമുള്ള പത്രങ്ങളും പോസ്റ്ററുകളും കൊണ്ട് പൊതിയുന്നതായി അഭ്യൂഹങ്ങളുണ്ടല്ലോ എന്ന് ചോദ്യമാണ് നടിയെ തുറന്നുപറച്ചിലിന് പ്രേരിപ്പിച്ചത്.

തന്‍റെ വയറ്റിൽ മുട്ട പൊരിച്ചെടുക്കുന്ന രംഗം ചിത്രീകരിക്കണമെന്ന് ഒരു നിര്‍മ്മാതാവ് ആവശ്യപ്പെട്ടു. ഈ രംഗത്തിലൂടെ തന്‍റെ ഹോട്ട്നസ്സ് ചിത്രീകരിക്കാനായിരുന്നു അവരുടെ പദ്ധതി. എന്നാൽ സീക്വൻസ് ചിത്രീകരിക്കാൻ താൻ വിസമ്മതിച്ചെന്നും മല്ലിക പറഞ്ഞു.

എന്നാൽ പല നായകന്മാർക്കും ഇത്തരം അഭിപ്രായങ്ങൾ തുറന്ന് പറയുന്നത് ഇഷ്ടമല്ലെന്നും അതിനാൽ നിരവധി പ്രോജക്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നു മല്ലിക പറയുന്നു. തനിക്ക് പകരം അവരുടെ കാമുകിമാർക്ക് അവസരങ്ങൾ നേടിക്കൊടുത്തെന്നും പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ മല്ലിക പറഞ്ഞു. ഇത്തരത്തിൽ മുപ്പതോളം ചിത്രങ്ങൾ നഷ്ടമായെങ്കിലും ഇതൊന്നും വിഷമിപ്പിച്ചില്ലന്നും താരം കൂട്ടിച്ചേർത്തു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അവരെയൊക്കെ വിഡ്ഢികളെപ്പോലെ തോന്നുന്നുവെന്നും മല്ലിക വ്യക്തമാക്കി.

Comments are closed.