‘അദ്ദേഹം വന്നില്ലായിരുന്നുവെങ്കിൽ എന്നെ ചാക്കിൽ കെട്ടി കൊണ്ടുപോകുമായിരുന്നു’ : ദുരനുഭവം വെളിപ്പെടുത്തി റിമി ടോമി
കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടു പോകുവാൻ ശ്രമമുണ്ടായതായി ഗായികയും അവതാരികയുമായ റിമി ടോമിയുടെ വെളിപ്പെടുത്തൽ.
ഒരു ചാനൽ പരിപാടിക്കിടെ മത്സരാർഥി കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമയിലെ ഗാനം പാടിയപ്പോഴാണ് സിനിമയിലെ കഥയ്ക്ക് തുല്യമായി തനിക്ക് കുഞ്ഞുന്നാളിൽ ഉണ്ടായ അനുഭവം റിമി പങ്കുവച്ചത്.
“പപ്പ മിലിട്ടറിയിലായിരുന്നതിനാൽ ഞങ്ങൾ പലസ്ഥലങ്ങളിലും മാറി മാറി താമസിച്ചിരുന്നു. അങ്ങനെ ഉൗട്ടിയിൽ താമസിക്കുമ്പോഴാണ് സംഭവം. ഞാൻ മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ഭിക്ഷക്കാരൻ അവിടെ വന്നു.ഭിക്ഷക്കാരൻ എന്നെ വിളിച്ചപ്പോൾ ഞാൻ പിന്നാലെ പോയി.
പിന്നീട് ഒരു വെയിറ്റിംഗ് ഷെഡ്ഡിൽ നിൽക്കുമ്പോൾ പപ്പായുടെ ഒരു സുഹൃത്ത് എന്നെ കണ്ടു. അദ്ദേഹത്തിന് എന്നെ മനസിലായതിനാൽ എന്നെ ഉടൻ വീട്ടിലെത്തിച്ചു. അദ്ദേഹം വന്നില്ലായിരുന്നുവെങ്കിൽ ഭിക്ഷക്കാരൻ എന്നെ ചാക്കിൽ കെട്ടി കൊണ്ടുപോകുമായിരുന്നു’. റിമി പറഞ്ഞു.
Comments are closed.