കാത്തിരിപ്പിനൊടുവിൽ ജെയിംസ് ബോണ്ട് വരുന്നൂ…. ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു, വീഡിയോയും!

ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ ചിത്രത്തിലെ നായകൻ ഡാനിയല്‍ ക്രേഗിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ലൊക്കേഷൻ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലണ്ടനിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഒസ്‍കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലൻ കഥാപാത്രമായി എത്തുക. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഡാനിയല്‍ ക്രേഗിന്പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്‍ക്കുകയും ചെയ്‍തിരുന്നു. ചെറിയ ശസ്‍ത്രക്രിയയ്‍ക്ക് ശേഷം ഡാനിയല്‍ ക്രേഗ് തിരിച്ചെത്തുകയും ഷൂട്ടിംഗ് തുടരുകയുമായിരുന്നു.

Comments are closed.