പ്രമോഷന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ; ഇതുപോലൊരു മ്യാരക വേർഷൻ ആദ്യമായിട്ടാണ് : കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഭർത്താവിനെ കാണാനില്ലന്ന് പോസ്റ്റിട്ട ആശാ ശരത്തിന് ഫേസ്ബുക്കിൽ പൊങ്കാല

കരഞ്ഞുകലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി, തന്റെ ഭര്‍ത്താവിനെ കാണുന്നില്ലെന്ന് അറിയിച്ച് നടി ആശാ ശരത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ അരാധകരുടെ പൊങ്കാല ഏറ്റു വാങ്ങുന്നു. ഭർത്താവിനെ കാണാനില്ല എന്ന പോസ്റ്റ് കണ്ട് ആശാ ശരത്തിന്റെ സക്കറിയ എന്ന ഭര്‍ത്താവിന് എന്ത് പറ്റിയെന്ന ആകാംഷയിലായി മലയാളികള്‍. നിമിഷം നേരെ കൊണ്ടാണ് ഈ വീഡിയോ ഷെയര്‍ ചെയ്ത് വൈറലയാതും. എന്നാല്‍ പലരും ഒടുവിലാണ് പോസ്റ്റിനു പിന്നിലെ കാര്യം മനസ്സിലാക്കിയത്.

കുറച്ചു ദിവസമായി എന്റെ ഭര്‍ത്താവിനെ കാണുന്നില്ല. പത്തു നാല്‍പത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടന്‍ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കില്‍ വിളിച്ചു പറയും. ഇതിപ്പോള്‍ ഒരുവിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങള്‍, ആ ധൈര്യത്തിലാണ് ഞാന്‍ മുന്നോട്ടുപോകുന്നത്.

ഭര്‍ത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആര്‍ടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാല്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും. ‘എവിടെ’ എന്നുള്ളതാണ് ആര്‍ക്കും അറിയാത്തത്, നിങ്ങള്‍ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാന്‍.’-ഈ വാക്കുകളാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ ആശാ ശരത് പങ്കുവച്ചത്. ഇതോെട പ്രേക്ഷകരിൽ പലരും പരിഭ്രാന്തരായി പോസ്റ്റ് ഷെയർ ചെയ്തു. എന്നാല്‍ വിഡിയോ മുഴുവന്‍ കണ്ടതോടെയാണ് സത്യം അറിഞ്ഞത്. പുതിയ ചിത്രം ‘എവിടെ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ ഫേസ്ബുക്ക് ലൈവ്.

നിരവധി ആളുകളാണ് വിഡിയോയുടെ താഴെ പ്രതികരണങ്ങളുമായി എത്തിയത്. പലരും വിചാരിച്ചത് നടിയുടെ യഥാര്‍ഥ ഭര്‍ത്താവിനെ കാണാതെപോയെന്നു തന്നെയാണ്. ‘എവിടെ പ്രമോഷന്‍ വിഡിയോ’ എന്ന തലക്കെട്ട് നല്‍കിയാണ് വിഡിയോ പോസ്റ്റ് ചെയ്തതെങ്കിലും കൂടുതല്‍ ആളുകവും അതുപിന്നീടാണ് ശ്രദ്ധിച്ചതെന്നു മാത്രം.

എന്നാൽ പ്രമോഷൻ ആണന്ന് തിരിച്ചറിഞ്ഞതോടെ പരിഭ്രാന്തി വിമർശനങ്ങൾക്ക് വഴിമാറി. നിരവധിയാളുകൾ പോസ്റ്റിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തി. പല പ്രതികരണങ്ങളും സഭ്യതയുടെ സീമകൾ ലംഘിക്കുന്നവയാണ്. എന്നാൽ പ്രമോഷന്റെ പുതിയ രീതിയെ അഭിനന്ദിച്ചും പിന്തുണച്ചും പ്രതികരണങ്ങൾ വരുന്നുണ്ട്. പ്രമോഷന്റെ ഈ ‘വേർഷൻ’ ചിത്രത്തെ മോശമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് സിനിമയുടെ അണയറപ്രവർത്തകരും ആരാധകരും ഇപ്പോൾ. അത്രയേറെ വിമർശനങ്ങളാണ് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

കെ.കെ. രാജീവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എവിടെ’. ആശ ശരത്ത് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ കഥ സഞ്ജയ് ബോബിയുടേതാണ്. ആശയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ മനോജ് കെ. ജയനാണ് അഭിനയിക്കുന്നത്. എന്തായാലും ബുദ്ധിമാന്മാരായ മലയാളികളെയെല്ലാം പോസ്റ്റ് വട്ടംകറക്കിയെന്നതാണ് വാസ്തവം.

Comments are closed.