അനു സിത്താരയുടെ സഹോദരി സിനിമയിലേയ്ക്ക്

മലയാളത്തിന്റെ പ്രിയതാരം അനു സിതാരയുടെ സഹോദരി അനു സൊനാര സലാം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന ചിത്രത്തിലൂടെയാണ് അനു സൊനാരയുടെ സിനിമാപ്രവേശം. ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലാണ് അനു എത്തുന്നത്.
Anu Sonara Salam
കുട്ടിക്കാനത്തും പരിസരപ്രദേശത്തുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ലാല്‍, അജ്മല്‍ അമീര്‍, ബൈജു സന്തോഷ്, റിയാസ് ഖാന്‍, ദേവന്‍, പി. ബാലചന്ദ്രന്‍, കൃഷ്, ചന്തുനാഥ്, സ്‌നേഹ അജിത്ത്, ആനന്ദ് രാധാകൃഷ്ണന്‍ തുടങ്ങിയവർ അഭിനയിക്കുന്നു. ദഷാന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറുകളില്‍ സുരേഷ് ഉണ്ണിത്താന്‍, റെജി തമ്പി എന്നിവര്‍ ചേര്‍ന്നാണ് ക്ഷണം നിര്‍മിക്കുന്നത്.

പ്ലസ്ടു വിദ്യാര്‍ഥിനിയായ അനു സൊനാര മികച്ച നര്‍ത്തകി കൂടിയാണ്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അനു സൊനാര കഥകളിയിലും മാപ്പിള പാട്ടിലും എ ഗ്രൈഡ് സ്വന്തമാക്കിയിരുന്നു. കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അനു.
Anu Sonara Salam and Anu Sithara
Anu Sonara Salam
Anu Sonara Salam
Anu Sonara Salam
Anu Sonara Salam
Anu Sonara Salam
Anu Sonara Salam
Anu Sonara Salam with Anu Sithara and Father
Anu Sonara Salam with Parents

Anu Sonara Salam and family with Dileep
Anu Sonara Salam with Sharafudeen

Comments are closed.