കങ്കണയെ വിമര്‍ശിക്കുന്നവര്‍ ഹിന്ദുവിനെയും മോദിയെയും വെറുക്കുന്നവരും പാകിസ്ഥാന്‍ സ്നേഹികളും ; കങ്കണ വിമര്‍ശകരുടെ പൊതുസ്വഭാവം വിവരിച്ചു സഹോദരി

0

തന്റെ സഹോദരി കങ്കണ റാവത്തിനെ വെറുക്കുന്നവരെ നിരീക്ഷിച്ചാല്‍ സമാന ഘടകങ്ങള്‍ കാണാമെന്നു സഹോദരി രംഗോലി ചന്ദേല്‍. ട്വിറ്ററിലൂടെയാണ് താരത്തിന്റെ സഹോദരിയും മാനേജരുമായ രംഗോലിയുടെ അഭിപ്രായപ്രകടനം.

കങ്കണയെ വെറുക്കുന്നവര്‍ക്ക് പൊതുവായി ചില സ്വഭാവങ്ങളുണ്ട്. അവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പിരശോധിച്ചാല്‍ അത് വ്യക്തമാകും. അവര്‍ ഒന്നുകില്‍ ഹിന്ദു വിരുദ്ധരായിരിക്കും, അല്ലെങ്കില്‍ ‘നമോ’യെ വെറുക്കുന്നവരായിരിക്കും. പാക്കിസ്താനെ സ്‌നേഹിക്കുന്നവരായിരിക്കും. അക്രമസ്വഭാവമുള്ളവരായിരിക്കും. അതുമല്ലെങ്കില്‍ കരുത്തരായ സ്ത്രീകള്‍ക്കെതിരെ വെറുപ്പുള്ളവരായിരിക്കും ജീവിതത്തില്‍ ഒന്നും ചെയ്യാന്‍ കെല്‍പില്ലാതവരായിരിക്കും രംഗോലി ചന്ദേല്‍ ട്വീറ്റുചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരസ്യമായി പിന്തുണയ്ക്കുന്നതുകൊണ്ടാണ് കങ്കണയെ അളുകള്‍ പരസ്യമായി വിമര്‍ശിക്കുന്നതെന്ന പ്രതികരണമാണ് രംഗോലിയുടെ ട്വീറ്റിന് ലഭിച്ചത്. ഈ പ്രത്യേകതള്‍ ഇല്ലാത്ത ഒരാളെ കാണിച്ചുതരൂവെന്നും കണ്ടെത്തിയാല്‍ ഉടന്‍ തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിക്കുമെന്നും രംഗോലി ട്വീറ്റ് ചെയ്തു.

നരേന്ദമോഡിയുടെ കടുത്ത ആരാധികയാണ് കങ്കണയെന്ന് പല തവണ സമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തിയിട്ടുള്ളതാണ്. മോഡിയെ പോലെചായക്കടയില്‍ ജോലിചെയ്തിരുന്ന ഒരാള്‍ പ്രധാനമന്ത്രിയായി എന്നത് രാജ്യത്തെ സംബന്ധിച്ചടുത്തോളം ജനാധിപത്യത്തിന്റെ വിജയമാണെന്നും കങ്കണ മുന്‍പ് പറഞ്ഞിട്ടുണ്ട്.

Leave A Reply