ഗോസിപ്പുകള്‍ കൊണ്ട് പൊറുതിമുട്ടി ; ഒടുവില്‍ ട്വിറ്ററില്‍ അനുപമയെ അണ് ഫോളോ ചെയ്ത് ജസ്പ്രീത് ബുമ്ര
ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും തെന്നിന്ത്യന്‍ നടി അനുപമ പരമേശ്വരനെയും ചേര്‍ത്ത് വന്‍ ചര്‍ച്ചകളായിരുന്നു കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയകളില്‍ നടന്നിരുന്നത്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത വരെ പരന്നു. ട്വിറ്ററില്‍ അനുപമയെ ബുമ്ര ഫോളോ ചെയ്തതായിരുന്നു ഈ പോല്ലാപ്പുകള്ക്ക് കാരണം.
ആകെ 25 പേരെ മാത്രമാണ് ബുമ്ര ഫോളോ ചെയ്തിരുന്നത്. ഇതില്‍ ഉണ്ടായിരുന്ന ഏക നടി അനുപമ പരമേശ്വരനായിരുന്നു. ഇതോടെയാണ് ഗോസിപ്പുകള്‍ പരക്കാന്‍ തുടങ്ങിയത്.
താനും ബുമ്രയും പ്രണയത്തിലല്ലെന്നും തങ്ങള്‍ സുഹൃത്തുക്കളാണെന്നും അനുപമ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഗോസിപ്പുകള്‍ അവസാനിക്കാതെ വന്നതോടെയാണ് ബുമ്ര വക ആരും പ്രതീക്ഷിക്കാത്ത പരിഹാരം എത്തിയത്.
ഗോസിപ്പുകള്‍ക്കെല്ലാം ബുമ്ര തിരശീലയിട്ടത് അനുപമയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തുകൊണ്ടാണ്. ഇപ്പോള്‍ 24 പേരെ മാത്രമാണ് ബുമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ബുമ്രയെ പിന്തുടരുന്നത് 1.43 മില്ല്യണ്‍ ആളുകളാണ്.
Comments are closed.