ഉയരം കൂട്ടാൻ ചില പൊടിക്കൈകൾ

സാധാരണ ഒരാളുടെ ഉയരം എന്നു പറയുന്നത് അയാളുടെ ജനതികഘടകങ്ങളെ കൂടി ആശ്രയിച്ചുള്ളതാണ്. പതിനെട്ടു വയസ്സു വരെയാണ് സാധാരണ ഉയരത്തില്‍ വ്യത്യാസമുണ്ടാകുക. പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ വളര്‍ച്ചാ ഹോര്‍മോണുകളാണ് നമ്മുടെ ഉയരവും വളര്‍ച്ചയും ഒക്കെ നിര്‍ണയിക്കുന്നത്. നല്ല പോഷകസമ്പന്നമായ ആഹാരം, വ്യായാമം, നല്ല ഉറക്കം എന്നിവ ശീലിക്കുക വഴി ഉയരത്തില്‍ ഒരല്‍പം കൂടി മാറ്റം വരുത്താന്‍ ഒരാള്‍ക്ക് സാധിക്കും. അത്തരം ചില കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ഹാങ്ങിങ് – മരത്തിലും മറ്റും കുരങ്ങൻമാരെപോലെ തൂങ്ങി ആടുന്നത് കുട്ടികളുടെ ഒരു വിനോദമാണ്. എന്നാല്‍ ഇതിനു പിന്നില്‍ ചില ശാസ്ത്രീയവശങ്ങള്‍ ഉണ്ടത്രേ. നട്ടെല്ലിന്റെ ബലത്തിനും ഒപ്പം നട്ടെല്ല് നിവർന്നിരിക്കാനും ഇത് ഏറെ സഹായിക്കും. ഇതുവഴി ഒരല്‍പം ഉയരം കൂടുതല്‍ തോന്നിക്കും.

ഉറക്കം – നന്നായി ഉറങ്ങുമ്പോള്‍ നമ്മുടെ നട്ടെല്ല് വളരെ റിലാക്സ് ചെയ്തിരിക്കും. പിറ്റ്യൂട്ടറി ഗ്രന്ഥി ഏറ്റവും ഉണര്‍ന്നു പ്രവര്‍ത്തിക്കുക ഉറക്കത്തിലാണ്. തലയണ ഇല്ലാതെ നടുവിന് സപ്പോര്‍ട്ട് നല്‍കി കൊണ്ട് ഉറങ്ങുന്നതാണ് ഏറ്റവും നല്ലത്. ഇത് നട്ടെല്ലിനു നല്ല ആരോഗ്യം നല്‍കും.

യോഗ -നടുവിനും നട്ടെല്ലിനും ബലവും സപ്പോര്‍ട്ടും നല്‍കാന്‍ ഏറ്റവും സഹായകമാണ് യോഗ. യോഗയിലെ കോബ്ര പോസ്, വാരിയര്‍ പോസ്, ചില്‍ഡ് പോസ് എന്നിവ നട്ടെല്ലിന്റെ ആരോഗ്യത്തിനുള്ളതാണ്. നട്ടെല്ല് നിവരാനും തല ഉയര്‍ത്തി പിടിക്കാനും ഇതെല്ലാം സഹായിക്കും.

ദുശീലങ്ങള്‍ വേണ്ട – പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ഉപേക്ഷിക്കുക. ഇത് വളര്‍ച്ചാ ഹോര്‍മോണുകളെ തടസപ്പെടുത്തും.

ഗുണമുള്ള ആഹാരങ്ങള്‍ – മാജിക് ഫുഡ്‌ എന്ന് കേട്ടിട്ടുണ്ടോ? നമ്മുടെ ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കുന്ന അശ്വഗന്ധ ഇത് പോലെ ഒരു മാജിക് ഫുഡ് ആണ്. നട്ടെല്ലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണിത്. പാലും ഇതുപോലെ പോഷകസമ്പന്നമാണ്. എല്ലുകളുടെ ആരോഗ്യത്തിനു പാല്‍ പോലെ മികച്ച മറ്റൊരു ആഹാരമില്ല.

ഡയറ്റ്– നമ്മള്‍ കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യം നിര്‍ണയിക്കുക. അതുകൊണ്ടുതന്നെ ഏറ്റവും പോഷകസമ്പന്നമായ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആഹാരം കഴിക്കുക.

Comments are closed.