‘ഡിയർ കോമ്രേഡ്’ല് നിന്ന് സായി പല്ലവി പിന്മാറാന് കാരണം ഇതാണ്
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും മുഖ്യവേഷങ്ങളിലെത്തുന്ന ‘ഡിയർ കോമ്രേഡ്’ എന്ന ചിത്രം ഈ മാസം 26നാണ് തീയേറ്ററുകളിലെത്തുന്നത്. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽആദ്യം നായികയായി തീരുമാനിച്ചിരുന്നത് സായ് പല്ലവിയെയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലിപ്പ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടുള്ളതാണ് താരം ചിത്രത്തിൽ നിന്ന് പിന്മാറാൻ കാരണം.
ഇതോടെ സൗത്ത് ഇന്ത്യയിൽ ധാരാളം ആരാധകരുള്ള വിജയ് ദേവേര കൊണ്ടയെ പോലെ ഏറെ ശ്രദ്ധേയനായ ഒരു താരത്തിന്റെ സിനിമ വേണ്ടെന്ന് വെക്കാൻ സായ് പല്ലവിയെ പ്രേരിപ്പിച്ചത് എന്താണെന്ന് ആരാധകരുടെ സംശയത്തിന് വിരാമമായിരിക്കുകയാണ്. അടുത്തിടപഴകുന്ന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് സായി പല്ലവി നേരത്തേ വ്യക്തമാക്കിയിരുന്നു.
മുമ്പ് രണ്ട് കോടി നൽകാമെന്ന് പറഞ്ഞിട്ടും ഫെയർനെസ് ക്രീമിന്റെ പരസ്യത്തിനോട് നോ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ധാരാളം ആളുകൾ സായിപല്ലവിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. തെലുങ്ക്, മലയാളം, തമിഴ്,കന്നട എന്നീ നാല് ഭാഷകളിലാണ് ‘ഡിയർ കോമ്രേഡ്’ ഒരുങ്ങുന്നത്.
Comments are closed.