നടൻ റാണ ദഗുബാട്ടിയുടെ വൃക്ക തകരാറില്‍ ? അമ്മ വൃക്ക ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ട്

ബാഹുബലിയിലൂടെ മലയാളികൾക്കും പ്രിയങ്കരനായി മാറിയ നടനാണ് റാണ ദഗുബാട്ടി. ബാഹുബലിയിലെ നായകനൊപ്പം നിൽക്കുന്ന വില്ലൻ. റാണയുടെ ആരോഗ്യത്തെ സംബന്ധിച്ചാണ് തെലുങ്ക് സിനിമാലോകത്ത് ഇപ്പോള്‍ ചര്‍ച്ച. വൃക്കരോഗത്തിന് ചികിത്സ നേടി റാണയിൽ അമേരിക്കയിലേയ്ക്കു തിരിച്ചെന്നും അമ്മ സ്വന്തം വൃക്ക ദാനം ചെയ്തെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ‌‌
കഴിഞ്ഞ ഒരു വർഷമായി കിഡ്നി സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് റാണ ചികിത്സയിലായിരുന്നു. ഹൈദരാബാദിലും മുംൈബയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്നാണ് അമേരിക്കയിലേയ്ക്കു പോകാൻ തീരുമാനിച്ചത്. അവിടെയുള്ള പ്രശസ്തമായ നെഫ്രോളജിസ്റ്റ് റാണയെ ചികിത്സിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ പരിശോധനകൾക്കു ശേഷമേ കിഡ്നി മാറ്റിവയ്ക്കുന്നതുപോലുള്ള കാര്യങ്ങളില്‍ തീരുമാനാകൂ. അതേസമയം മകന് വൃക്ക ദാനം ചെയ്യാൻ അമ്മ സമ്മതം അറിയിച്ചിട്ടുണ്ട്.

പുതിയ ചിത്രമായ വിരാടപർവം ചിത്രീകരണം തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും റാണ ജോയിൻ ചെയ്യാത്തതിനാൽ ചിത്രീകരണം മാറ്റിവച്ചിരുന്നു. സാമൂഹമാധ്യമങ്ങളില്‍ സജീവമാണെങ്കിലും ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് റാണ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഔദ്യോഗികമായ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ആരാധകർ.

മുമ്പ് തന്‍റെ വലത്തേ കണ്ണിന് കാഴ്ചയില്ല എന്ന് റാണ വെളിപ്പെടുത്തിയത് ആരാധകരെ ആകെ ആശ്ച്ചര്യപെടുതിയിരുന്നു.2016ൽ ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് വലതുകണ്ണിന് കാഴ്ചശക്തിയില്ലെന്ന വിവരം റാണയുടെ വെളിപ്പെടുത്തുന്നത്. കണ്ണിന് വേദന അധികമായെന്നും ശാസ്ത്രക്രിയക്കൊരുങ്ങുകയാണെന്നും അന്ന് അദേഹം പറഞ്ഞിരുന്നു.

Comments are closed.