ഭയപ്പെടുത്തുന്ന രംഗങ്ങളുമായി ആകാശഗംഗ 2 ടീസർ എത്തി

ഭയപ്പെടുത്തുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കി ഹൊറർ ത്രില്ലര്‍ ‘ആകാശഗംഗ 2’യുടെ ടീസർ റിലീസ് ചെയ്തു. വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം ആരതിയാണ് നായിക.

രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.

പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു.

യുടുബില്‍ തരംഗമായി മാറിയ TIKTOK വീഡിയോ

 

Comments are closed.