പ്രണയം വെളിപ്പെടുത്തി ഷെയ്ൻ നിഗം
പ്രണയം വെളിപ്പെടുത്തി യുവനടൻ ഷെയ്ന് നിഗം. എങ്ങനെയാണ് ഇത്ര എളുപ്പത്തില്‍ അനായാസം പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് എന്ന് ചോദ്യത്തിനു നല്കിയ മറുപടിയിലാണ് ഷെയ്ന് ഇക്കാര്യം പറഞ്ഞത്.
‘ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ, ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്,’ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ ഷെയ്ന് പറഞ്ഞു. പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയെങ്കിലും ആരാണ് കാമുകി എന്ന കാര്യം ഷെയ്ന് വെളിപ്പെടുത്തിയിട്ടില്ല.
വാപ്പച്ചിയുടെ ആമിനത്താത്തയോട് പ്രിയം
വാപ്പച്ചിയുടെ റിഹേഴ്സൽ ക്യാംപുകള്‍ കണ്ടാണ് ഞാൻ വളർന്നത്. ചെറുപ്രായത്തിൽ തന്നെ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അതൊരിക്കലും ബോറടിപ്പിച്ചില്ല. ഒരുപാട് സന്തോഷം തന്നു. സുഹൃത്തുക്കളെ വെച്ച് സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോൾ സിനിമകൾ സംവിധാനം ചെയ്തിരുന്നു. വാപ്പച്ചിയുടെ ആമിനത്താത്തയുടെ വലിയ ആരാധകനാണ് ഞാൻ.

ഇഷ്ടകഥാപാത്രം
കിസ്മത്തിലെ ഇര്ഫാന് ആണ് ഏറെ ഫേവറിറ്റ് കഥാപാത്രം. എന്റെ ആദ്യത്തെ കഥാപാത്രമായതിനാലാവണം, ഇർഫാൻ ഹൃദയത്തോടു ചേർന്നാണ് നിൽക്കുന്നത്.
അടുത്തത് കുമ്പളങ്ങി നൈറ്റ്സിലെ ബോബി ആണ്. ബോബി ഒരു ‘പൊളി’ മനുഷ്യനാണ്. മൂന്നാമത്തേത് കെയർ ഓഫ് സൈറാബാനുവിലെ ജോഷ്വ ആണ്. ഇർഫാന്റെ മൂന്നിലൊരു ഭാഗവും ബോബിയും ജോഷ്വയും കൂടിച്ചേര്‍ന്നാൽ ഞാനായി.
Comments are closed.