സ്വന്തം ചിത്രത്തിന്റെ ട്രെയിലര്‍ നിലത്തിരുന്ന് കണ്ട് ഇന്ദ്രന്‍സ്; വിഡിയോ

കലര്‍പില്ലാത്ത ലാളിത്വത്തിന്‍റെ ഒരു ചിത്രം കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

അഭിനയം കൊണ്ടും ലാളിത്യം കൊണ്ടും എന്നും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് ഇന്ദ്രന്‍സ്. കലര്‍പില്ലാത്ത ലാളിത്വത്തിന്‍റെ ഒരു ചിത്രം കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നിന്നാണ് ദൃശ്യം. ഇവിടെ മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്ക് എത്തിയതായിരുന്നു ഇന്ദ്രന്‍സ്. ചടങ്ങില്‍ സിനിമയുടെ ട്രെയിലര്‍ നിലത്തിരുന്ന് കാണുന്ന ഇന്ദ്രന്‍സിന്റെ വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താന്‍ വേദിയില്‍ നില്‍ക്കുന്നതിനാല്‍ കാഴ്ച്ചക്കാര്‍ക്ക് ട്രെയിലര്‍ കാണാന്‍ ബുദ്ധുമുട്ടാകും എന്നു മനസിലാക്കിയാണ് ഇന്ദ്രന്‍സ് നിലത്തിരുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. ഇന്ദ്രന്‍സിന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് ചിത്രത്തിലെ കുഞ്ഞബ്ദുള്ള. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിർമിക്കുന്നത്.

മുഹബത്തിന്‍ കുഞ്ഞബ്ദുള്ളയില്‍ ലാല്‍ ജോസും അഭിനയിക്കുന്നു. അബ്ദുള്ള എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാല്‍ ജോസ് അവതരിപ്പിക്കുന്നത്.

TIK TOK STAR

VIRAL VIDEO

Comments are closed.