ഐഎഎസുകാരന്റെ 370 എംഎല്ലും സാധാരണക്കാരന്റെ 370 എംഎല്ലും ഒക്കെ എന്നാണ് ഒന്നാവുക.’ : ഹരീഷ് പേരടി
ദിലീപിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഹരീഷിന്റെ വിമര്‍ശനം.
യുവ മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ച സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി നടന് ഹരീഷ് പേരടി. ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദൃക്സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാത്ത പൊലീസിനെ ശക്തമായി വിമര്‍ശിക്കുകയാണ് ഹരീഷ് പേരടി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഹരീഷിന്റെ വിമര്‍ശനം.
‘കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്…. ദൃക്സാക്ഷികള്‍ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന്. അത് ഒരു തെളിവേ അല്ല. എന്നാല്‍ കൊടും ക്രിമിനലായ പള്‍സര്‍ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരന്‍ എന്ന്. 84 ദിവസം ഒരു മനുഷ്യനെ ജയിലില്‍ ഇടാന്‍ പറ്റിയ ഒന്നാന്തരം തെളിവായിരുന്നു ഒരു കൊടുംക്രിമിനലിന്റെ മൊഴി അന്ന്. ഐഎഎസുകാരന്റെ 370 എംഎല്ലും സാധാരണക്കാരന്റെ 370 എംഎല്ലും ഒക്കെ എന്നാണ് ഒന്നാവുക.’ ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
Click Here To See His Facebook Post
Comments are closed.