അഞ്ചു വർഷമോ? വിശ്വസിക്കാൻ പറ്റുന്നില്ല!: വിവാഹ വാർഷികത്തിൽ നസ്രിയ

എനിക്ക് ഇത് വിശ്വസിക്കാനാവുന്നില്ല," ഫെയ്സ്ബുക്കിൽ നസ്രിയ കുറിച്ചു.

വിവാഹവാർഷിക ദിനത്തിൽ ഫഹദിന് ആശംസകൾ നേർന്ന് നസ്രിയ. ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ഫഹദ് എന്നു തുറന്നുപറഞ്ഞുകൊണ്ടാണ് നസ്രിയയുടെ ആശംസ. ഇരുവരുടെയും മനോഹരമായ ചിത്രവും നസ്രിയ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു.

“വിവാഹ വാർഷികാശംസകൾ! അഞ്ചു വർഷം… ഇനിയും അവസാനിക്കാത്ത എത്രയോ വർഷങ്ങൾ! എനിക്ക് ഇത് വിശ്വസിക്കാനാവുന്നില്ല,” ഫെയ്സ്ബുക്കിൽ നസ്രിയ കുറിച്ചു. 2014ലായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും വിവാഹം. മലയാളികളെ ഞെട്ടിച്ച താരവിവാഹമായിരുന്നു ഇരുവരുടെയും. താരങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായെന്ന് വിശ്വസിക്കാൻ തങ്ങൾക്കും കഴിയുന്നില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. വിവാഹത്തിനു ശേഷം നസ്രിയ അഭിനയത്തിൽ നിന്നു താൽക്കാലികമായി മാറി നിന്നെങ്കിലും ആരാധകരുടെ ഇഷ്ടം ഒട്ടും കുറഞ്ഞില്ല. 2018ൽ ‘കൂടെ’ എന്ന സിനിമയിലാണ് ഒരു ഇടവേളയ്ക്കു ശേഷം നസ്രിയ അഭിനയിച്ചത്. സിനിമയിൽ നിന്നു വിട്ടു നിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു നസ്രിയ.


താരങ്ങളുടെ വിവാഹവാർഷിക ദിനത്തിൽ നിരവധി പേരാണ് ആശംസകളുമായി നസ്രിയയുടെ ഫെയ്സ്ബുക്ക് പേജിലെത്തിയത്. നസ്രിയയുടെ കൂടെ ചേർന്ന് ഫഹദും നാൾ ചെല്ലുന്തോറും ചെറുപ്പമായി വരികയാണെന്നാണ് ആരാധകരുടെ കമന്റ്. അതേസമയം, വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഫഹദും നസ്രിയയും ഒരുമിച്ച് അഭിനയിക്കുകയാണ്. അൻവർ റഷീദ് ചിത്രം ട്രാൻസിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.

Comments are closed.