മരയ്ക്കാര്‍ മലയാള സിനിമയ്ക്ക് നാഴികക്കല്ലാവും ! ചിത്രത്തിന്റെ പ്രീ ബിസിനസ് കളക്ഷന്‍ അറിഞ്ഞാല്‍ ഞെട്ടിപ്പോകുമെന്ന് പൃഥിരാജ്

മലയാളത്തില്‍ കുറച്ച് കാലങ്ങള്‍ക്കു മുമ്പ് അങ്ങനെയൊരു സിനിമ ചിന്തിക്കാന്‍ പോലും മലയാളത്തില്‍ കുറച്ച് കാലങ്ങള്‍ക്കു മുമ്പ് അങ്ങനെയൊരു സിനിമ ചിന്തിക്കാന്‍ പോലും സാധിക്കില്ല

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ മരയ്ക്കാര്‍ മലയാള സിനിമയില്‍ നാഴികക്കല്ലാവുമെന്ന് നടന്‍ പൃഥിരാജ്. ചിത്രത്തിന്റെ പ്രീ ബിസിനസ് കളക്ഷന്‍ എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടിപ്പോകുമെന്നും പൃഥ്വി പറഞ്ഞു. പുതിയ ചിത്രം ബ്രദേഴ്സ് ഡേയുടെ ഗ്ലോബല്‍ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മലയാളസിനിമയില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. മരക്കാര്‍ പോലൊരു സിനിമ. മലയാളത്തില്‍ കുറച്ച് കാലങ്ങള്‍ക്കു മുമ്പ് അങ്ങനെയൊരു സിനിമ ചിന്തിക്കാന്‍ പോലും സാധിക്കില്ല. മാമാങ്കം മറ്റൊരു ഉദാഹരണം. കാരണം അത്ര മാത്രം ബജറ്റാണ് ആ സിനിമകള്‍ക്ക് ആവശ്യം.’

‘മരക്കാര്‍ സിനിമ റിലീസിനു മുമ്പ് പ്രി-ബിസിനസ്സ് വഴി എത്ര രൂപയാണ് കലക്ട് ചെയ്തതെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. എനിക്ക് ആ കണക്കറിയാം. ഞാന്‍ അതിന്റെ നിര്‍മാതാവൊന്നുമല്ല. അതുകൊണ്ട് തന്നെ ആ കണക്ക് വെളിപ്പെടുത്താനും കഴിയില്ല. അത്രയും വളര്‍ന്നു കഴിഞ്ഞു മലയാളസിനിമ. ഇനി നമ്മളാണ് വലിയ സ്വപ്നങ്ങള്‍ കാണേണ്ടത്. സ്വപ്നം കണ്ടാല്‍ മാത്രം പോര, ആ കഥയെ എങ്ങനെ വലിയ രീതിയില്‍ അവതരിപ്പിക്കാം എന്ന കൃത്യമായ ബോധ്യവും ഉണ്ടായിരിക്കണം.

വരാനിരിക്കുന്ന കുറച്ച് കാലങ്ങള്‍ മലയാളസിനിമയെ സംബന്ധിച്ചിടത്തോളം അതിശയിപ്പിക്കുന്നതാകും.”മലയാളസിനിമയുടെ ഭാഷാ പതിപ്പുകളും ഇനി മറ്റു രാജ്യങ്ങളില്‍ എത്തിച്ചേരും. ഇതൊക്കെ വലിയ സാധ്യതകളാണ്. ഇക്കാര്യം ഞാന്‍ പണ്ടും പറഞ്ഞിട്ടുണ്ട്. ഞാന്‍ നിര്‍മിച്ച ഉറുമി എന്ന സിനിമ ഹോങ്കോങ് ഫിലിം ആര്‍ക്കൈവിലേയ്ക്ക് വിറ്റു. ഇതുകൂടാതെ ജാപ്പനീസ് ടെലിവിഷന്‍ അവകാശം, സ്വീഡിഷ് ഡിവിഡി റൈറ്റ്‌സ് എന്നിവ വരെ ഞാന്‍ വിറ്റിട്ടുണ്ട്.’-പൃഥ്വി പറഞ്ഞു. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധായകന്‍ ആകുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോണ്‍ തന്നെയാണ്.

Comments are closed.