ഇനി 13 രൂപ; കുപ്പിവെള്ളത്തിന്റെ വില കുത്തനെ കുറച്ച് ഉത്തരവായി

സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഒരുലിറ്റര്‍ വെള്ളത്തിനാകും 13 രൂപ. നികുതി ഉള്‍പ്പെടെ 8 രൂപയ്ക്ക് ചില്ലറ വില്‍പനക്കാര്‍ക്ക് ലഭിക്കുന്ന ഒരുലിറ്റര്‍ ജലമാണ് ഇവര്‍ കൊള്ളലാഭത്തിന് 20 രൂപയ്ക്ക് വിറ്റിരുന്നത്. എന്നാല്‍ ഇനിമുതല്‍ 13 രൂപമാത്രമേ ഈടാക്കാന്‍ സാധിക്കൂ.


മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവെച്ചത്. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍വരും.

സംസ്ഥാനത്ത് 220 ശുദ്ധജല പ്ലാന്റുകളാണ് നിലവിലുള്ളത്. ഓരോ കമ്പനിയും ശരാശരി 5000 ലിറ്റര്‍ കുപ്പിവെള്ളം വിപണിയില്‍ എത്തിക്കുന്നുണ്ട്. 200 അനധികൃത കമ്പനികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് കണക്ക്. സോഡ നിര്‍മാണത്തിനുള്ള ലൈസന്‍സ് നേടിയ ശേഷമാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

Comments are closed.