ആക്ഷൻ കിംഗ് അർജ്ജുന്റെ മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു

പ്രശസ്ത സിനിമാ താരവും ആക്ഷൻ കിംഗ് അർജ്ജുന്റെ മകളുമായ ഐശ്വര്യ അർജ്ജുൻ കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഐശ്വര്യ തന്നെയാണ് ഈ വിവരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ലോകത്തെ അറിയിച്ചത്.

” വിദഗ്ദ്ധ മെഡിക്കൽ ടീമിന്റെ നിർദ്ദേശമനുസരിച്ചുള്ള എല്ലാ മുൻകരുതലുകളും പാലിച്ചുകൊണ്ട് ഞാൻ വീട്ടിൽ കോറന്റയിനിൽ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി അടുത്തിടപഴകിയവർ ശ്രദ്ധിക്കുക ” എന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അവർ പങ്കുവച്ചു.

2013 ൽ പുറത്തിറങ്ങിയ പട്ടത്ത് യാനയ് എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന ഐശ്വര്യ പ്രേമ ബറാഹ (2018) എന്ന ചിത്രത്തിലൂടെ കന്നട സിനിമയിലും അരങ്ങേറ്റം കുറിച്ചു.

കഴിഞ്ഞ ആഴ്ച ഐശ്വര്യയുടെ കസിൻ ആയ ദ്രുവ് സർജക്കും ഭാര്യക്കും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 7 ന് ആയിരുന്നു മറ്റൊരു കുടുംബാംഗമായ ചിരജ്ഞീവി സർജ (39) ഹൃദയസ്തംഭനം മൂലം ബംഗ്ലൂരുവിൽ വച്ച് മരണപ്പെട്ടത്. ചിരജ്ഞീവി സർജയുടെ അപ്രതീക്ഷിത മരണമേൽപിച്ച ആഘാതത്തിനിടയിലാണ് കുടുംബത്തിലുള്ള മൂന്ന് പേർക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്.

മാണ്ഡ്യ MP യും അഭിനേത്രിയുമായ സുമലതക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

Comments are closed.