ദൃശ്യം 2 ചിത്രീകരണമാരംഭിച്ചു, ഒപ്പം വീട്ടില്‍ ജൈവ കൃഷിയുമായി മോഹന്‍ലാല്‍
ലോക്ഡൗണില്‍ കൃഷിക്കാരന്റെ വേഷത്തില്‍ നടന് മോഹന്‍ലാല്‍. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണം. മണ്ണിനെ അറിഞ്ഞ് ജൈവവളം മാത്രമിട്ടാണ് കൃഷി.
ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ മുതല്‍ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയായിരുന്നു താരം.
വിഷമില്ലാ പച്ചക്കറിയുടെ സർക്കാർ ബ്രാൻഡ് അംബാസഡർ കൂടിയാണ് മോഹൻലാല്‍. നേരത്തെ തന്നെ പറമ്പിൽ കൃഷി ഇറക്കിയിരുന്നെങ്കിലും ലോക്ഡൗൺ കാലത്ത് ആണ് താരം ഇതിൽ സജീവമാകുന്നത്.
ദൃശ്യം 2വിന്റെ തിരക്കുകളിലേയ്ക്കാണ് ഇനി യാത്രയെങ്കിലും അവധി കിട്ടുമ്പോൾ വളമിടാനും വിളവെടുക്കാനും തൊടിയിലെത്തുമെന്ന് താരത്തിന്റെ ഉറപ്പ്.
ഫേസ്ബൂക്കിലൂടെ ആണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.
ജോർജുകുട്ടിയായി മോഹൻലാൽ വീണ്ടും
അതിനിടെ ദൃശ്യം 2വിന്റെ ചിത്രീകരണവും ആരംഭിച്ചിരിക്കുകയാണ്.മോഹൻലാൽ ദൃശ്യം 2 സെറ്റിൽ ജോയിൻ ചെയ്തു. ജോർജുകുട്ടിയുടെ ലുക്കിൽ കൂടുതൽ ചെറുപ്പമായ മോഹൻലാലിനെയാണ് ചിത്രങ്ങളിൽ കാണാനാകുക. ജീത്തു ജോസഫ് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആലുവയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. സെപ്റ്റംബർ 25നാണ് മോഹൻലാൽ ചിത്രത്തിന്റെ ഭാഗമായത്.

2013ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. തൊടുപുഴക്കാരനായ ആ പഴയ ജോർജുകുട്ടി ഒന്നൂകൂടി ചെറുപ്പമായതായി പ്രേക്ഷകരും പറയുന്നു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. ഒരു ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ച ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും പിന്നിടുള്ള ജീവിതമാണ് ദൃശ്യം – 2 വിലൂടെ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. നിരവധി വൈകാരിക മുഹൂർത്തങ്ങളും സസ്പെൻസുമൊക്കെ കോർത്തിണക്കിയായിരിക്കും അവതരണം.
മോഹൻലാൽ, മീന, അൻസിബ, എസ്തർ, എന്നിവർ കുടുംബാംഗങ്ങളെ വീണ്ടും പ്രതിനിധീകരിക്കുന്നു. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം അനിൽ ജോൺസൺ, സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് വിനായകൻ.
കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ആശീർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം. കോവിഡ് പരിശോധന പൂര്‍ത്തിയായവരാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഷൂട്ടിങിനു മുന്നോടിയായി സിനിമയുടെ അണിയറപ്രവർത്തകർക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാവും ചിത്രീകരിക്കുക. രണ്ടാഴ്ചയ്ക്കപ്പുറം തൊടുപുഴയിലേക്ക് ഷൂട്ടിങ് ഷിഫ്റ്റ് ചെയ്യും.
കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല. 17-ന് തുടങ്ങേണ്ടിയിരുന്ന ചിത്രം കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു.
പ്രവാസികൾക്ക് മോഹൻലാലിന്റെ സന്ദേശം | Mohanlal’s Message to Non Resident Keralites
മറുപണി ഇന്നാ പിടിച്ചോ അണ്ണാക്കിൽ🔥 | Mohalal’s Mass Reply on State Award Function
Comments are closed.